clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
  ചിത്രവാര്‍ത്ത Square   കിന്നാരം Square   ചിത്രം ചിത്രം Square   ബോളിവുഡ് Square   തമിഴ് തിരൈ Square   ഓണ്‍ലൈന്‍ സംഗീതം Square   അവലോകനം
clear
മലയാളം -> ചലച്ചിത്രം -> ചിത്രവാര്‍ത്ത -> പൂര്‍ണ്ണവാര്‍ത്ത

ഓണത്തിനേതു ചിത്രം?
ആഗസ്ത് 22, 2006

ബന്ധപ്പെട്ട വാര്‍ത്തകള്‍
കറന്റ് ഭാര്‍ഗവന്‍ 24ന് എത്തും
ഓണത്തിന് വിഭവ വൈവിധ്യം
Mohanlal & Laila in Mahasamudram
'മഹാസമുദ്ര'ത്തില്‍ മോഹന്‍ലാല്‍, ലൈല
ഓണത്തിനേതു ചിത്രം തിയേറ്ററുകളിലെത്തിക്കണം? നമ്മുടെ സൂപ്പര്‍താരങ്ങള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്.

തന്റെ ഒന്നിലേറെ ചിത്രങ്ങള്‍ റിലീസിംഗിന് തയ്യാറായി നില്‍ക്കുമ്പോള്‍ ഏത് ചിത്രം ഓണത്തിനായി തിരഞ്ഞെടുക്കണം? രണ്ടാഴ്ച മുമ്പ് മാത്രം തന്റെ ഒരു ചിത്രം റിലീസ് ചെയ്യുകയും ആ ചിത്രം മികച്ച കളക്ഷനോടെ മുന്നേറുകയും ചെയ്യുമ്പോള്‍ ഓണത്തിന് വീണ്ടും തന്റെ മറ്റൊരു ചിത്രം തിയേറ്ററിലെത്തിക്കണോ? ഇങ്ങനെ പോകുന്നു സൂപ്പര്‍താരങ്ങള്‍ നേരിടുന്ന ചില ഓണക്കാല ചോദ്യങ്ങള്‍. അതിനിടയില്‍ ഒരേ സൂപ്പര്‍താരത്തിന്റെ രണ്ട് ചിത്രങ്ങളുടെ നിര്‍മാണ-വിതരണക്കാര്‍ തമ്മിലും ചിത്രങ്ങള്‍ ഓണത്തിനെത്തിക്കാനുള്ള മത്സരത്തിലാണ്.

മോഹന്‍ലാലിന്റെ ഓണച്ചിത്രമായി പ്രഖ്യാപിച്ചിരുന്നത് 'മഹാസമുദ്രമാ'ണ്. 2006 ആദ്യം റിലീസ് ചെയ്യേണ്ടിയിരുന്ന ഈ ചിത്രം ചില തടസങ്ങള്‍ നീക്കി ഇപ്പോഴാണ് പ്രദര്‍ശനത്തിന് തയ്യാറായത്. പക്ഷേ അപ്പോഴാണ് അടുത്ത പ്രതിബന്ധം.

മോഹന്‍ലാലിന്റെ 'കീര്‍ത്തിചക്ര' തിയേറ്ററുകളിലെത്തിയിട്ട് മൂന്നാഴ്ചയാവുന്നതേയുള്ളൂ. കനത്ത കളക്ഷനുമായി നല്ല ചിത്രമെന്ന അഭിപ്രായം ചിത്രം നേടിയെടുത്തിട്ടുണ്ട്. ചിത്രത്തിന്റെ റിലീസിംഗ് കഴിഞ്ഞ് ഒരു മാസമാവുന്നതിനു മുമ്പ് അടുത്ത മോഹന്‍ലാല്‍ ചിത്രം തിയേറ്ററുകളിലെത്തുന്നത് രണ്ട് ചിത്രങ്ങളുടെയും ബോക്സോഫീസ് പ്രകടനത്തെ ബാധിക്കില്ലേ എന്ന ആശങ്കയിലാണ് മോഹന്‍ലാല്‍.

Suresh Gopi & Saikumar in Pathaka
'പതാക'യില്‍ സുരേഷ് ഗോപി, സായികുമാര്‍
മഹാസമുദ്രം ഓണത്തിനു ശേഷം റിലീസ് ചെയ്യാമെന്ന ആലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ഓണത്തിന് ഒരു മാസം മുമ്പു തന്നെ ഓണച്ചിത്രങ്ങള്‍ റിലീസ് ചെയ്യാറുണ്ടെന്നിരിക്കെ ഓണച്ചിത്രമെന്ന നിലയില്‍ കീര്‍ത്തിചക്രയ്ക്കു പുറമെ മറ്റൊരു ചിത്രം കൂടിയെത്തിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് മോഹന്‍ലാലിന്. താന്‍ നിര്‍മിച്ച പല ചിത്രങ്ങളുടെയും റിലീസിംഗ് സാങ്കേതിക കാരണങ്ങളാല്‍ തടസപ്പെടുന്നതു മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിര്‍മാതാവ് സുരേഷ് കുമാറിന് 'മഹാസമുദ്രവും' മറ്റൊരു മോഹന്‍ലാല്‍ ചിത്രവുമായുള്ള മത്സരം ഒഴിവാക്കണമെന്നുമുണ്ട്.

ദിലീപിന്റെ ഓണച്ചിത്രമായി പ്രഖ്യാപിച്ചിരുന്നത് ഷാജി കൈലാസ് സംവിധാനം ചെയ്ത 'ദി ഡോണ്‍' ആണ്. എന്നാല്‍ അതിനിടയിലാണ് നിര്‍മാതാവിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ കാരണം ചിത്രീകരണം നിര്‍ത്തിവയ്ക്കേണ്ടിവന്ന മറ്റൊരു ദിലീപ് ചിത്രം 'ഫാസ്റ്ട്രാക്ക്' ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിന് തയ്യാറായെത്തിയിരിക്കുന്നത്. തിരുവോണനാളില്‍ 'ഡോണ്‍' റിലീസ് ചെയ്യാനാണ് ആ ചിത്രത്തിന്റെ വിതരണക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അതിന് ഒരാഴ്ച മുമ്പ് 'ഫാസ്റ്ട്രാക്ക്' പ്രദര്‍ശനത്തിനെത്തിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ നീക്കം.

തന്റെ രണ്ടു ചിത്രങ്ങള്‍ ഒരേ സമയത്ത് തിയേറ്ററിലെത്തിക്കുന്നതിനോട് ദിലീപിന് യോജിപ്പില്ല. അതുകൊണ്ടുതന്നെ തന്റെ ഓണച്ചിത്രമായി ഏത് ചിത്രം തിയേറ്ററിലെത്തിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ദിലീപ്. ഇക്കാര്യം ഇരുചിത്രങ്ങളുടെയും നിര്‍മാതാക്കളും വിതരണക്കാരുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.

സുരേഷ് ഗോപിയുടെ ഓണച്ചിത്രം 'ജന്മം' ആയിരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 'ജന്മ'ത്തിനു പകരം 'പതാക' ഓണത്തിന് തിയേറ്ററിലെത്തിക്കാനാണ് ഇപ്പോഴത്തെ നീക്കം. ജോഷി സംവിധാനം ചെയ്ത 'ജന്മം' സൂപ്പര്‍ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് സുരേഷ് ഗോപി. അതിനാല്‍ മറ്റ് സൂപ്പര്‍താരങ്ങളുമായുള്ള മത്സരം ഒഴിവാക്കി സുരക്ഷിതമായ മറ്റൊരു സമയത്തിലേക്ക് ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവച്ചിരിക്കുകയാണ്. പക്ഷേ 'പതാക'യും ഓണത്തിനെത്തുമെന്ന് തീര്‍ച്ചയില്ല. എല്ലാ കേന്ദ്രങ്ങളിലും തിയേറ്ററുകള്‍ കിട്ടുമോയെന്ന് ഉറപ്പക്കാന്‍ വിതരണക്കാര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍
Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India