[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം » ചലച്ചിത്രം » ചിത്രവാര്‍ത്ത » പൂര്‍ണ്ണവാര്‍ത്ത

മോഹന്‍ലാലിനെ പിന്തളളി ബച്ചന്‍ നേടി
ബുധന്‍, ആഗസ്റ്റ് 8 , 2007  RSS

Bacchan the best
അമിതാബ് ബച്ചന്‍
ദില്ലി കേസും വഴക്കുമായി ചലച്ചിത്രപ്രേമികള്‍ക്ക് നാണക്കേടുണ്ടാക്കിയ 2005ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനുളള പുരസ്കാരം അമിതാബ് ബച്ചന്‍ നേടി.ചിത്രം ബ്ലാക്ക്. സരികയാണ് മികച്ച നടി. ചിത്രം പര്‍സാനിയ.

ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ പര്‍സാനിയ എന്ന ചലച്ചിത്രസൃഷ്ടി നടത്തിയ രാഹുല്‍ ഡൊലാക്കിയയാണ് മികച്ച സംവിധായകന്‍. മികച്ച ചിത്രം ബുദ്ധദേവ് ദാസ് ഗുപ്തയുടെ കാല്‍പുരുഷ്.

മലയാളത്തിനുളള അവാര്‍ഡുകള്‍ മികച്ച സഹനടിയായി ഉര്‍വശിയെ തിരഞ്ഞെടുത്തു. ചിത്രം അച്ചുവിന്റെ അമ്മ. മികച്ച ദേശീയോദ്ഗ്രഥന സിനിമ ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തില്‍. മികച്ച മലയാള ചിത്രം ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര.

Urvasi
ഉര്‍വശി
ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത ആടുംകൂത്താണ് മികച്ച തമിഴ് ചിത്രം. ശൃംഗാരം എന്ന തമിഴ് ചിത്രത്തിനു വേണ്ടി കാമറ ചലിപ്പിച്ച മധു അമ്പാട്ടാണ് നല്ല കാമറാമാന്‍.

മറ്റ് അവാര്‍ഡുകള്‍ നവാഗത സംവിധായകന്‍ പ്രദീപ്
സര്‍ക്കാര്‍. ചിത്രം പരിണീത. (ഹിന്ദി)
ജനപ്രിയ ചിത്രം രംഗ് ദേ ബസന്തി (ഹിന്ദി)
കുടുംബക്ഷേമ ചിത്രം തവമായ് തവമിരുന്തേ (തമിഴ്)
സാമൂഹ്യ ചിത്രം ഇഖ് ബാല്‍ (ഹിന്ദി)
മികച്ച സഹനടന്‍ നസറുദ്ദീന്‍ ഷാ, ചിത്രം ഇഖ് ബാല്‍.
സംഗീതസംവിധായകന്‍ ലാല്‍ഗുഡി ജയരാമന്‍, ചിത്രം ശൃംഗാരം.
ഗായകന്‍ നരേഷ് അയ്യര്‍. ചിത്രം രംഗ് ദേ ബസന്തി.
ഗായിക ശ്രേയാ ഗോസല്‍. ചിത്രം പഹേലി.
ജൂറിയുടെ പ്രത്യേക പരാമര്‍ശം
അനുപം ഖേര്‍, ചിത്രം മേനേ ഗാന്ധി കോ നഹി മാരാ.
ദില്ലി ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 2005ലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇത്രയും നീണ്ടത്.




   സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്-2007
  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്-2006
  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്-2005
  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്-2004
  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്-2003
  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്-2002
  സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്-2001
  ചലച്ചിത്ര അവാര്‍ഡ് വാര്‍ത്തകള്‍


        

പൊതുവാര്‍ത്തകള്‍    അവാര്‍ഡുകള്‍




 User Comments
[ Post Comments ]


clear
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
clear
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India