| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
വെളുത്ത ജൂബയും പിരിച്ചു കയറ്റിയ മീശയും വലതു കൈയില്‍ മുറുക്കിക്കെട്ടിയ കറുത്ത ചരടുമായി മാധവനുണ്ണി വരുന്നു - അറക്കല്‍ മാധവനുണ്ണി. ഓണത്തിന് കേരളത്തിലെ തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നത് പുരുഷത്വത്തിന്റെ പ്രതീകവും ആരെയും കൂസാത്തവനുമായ അറക്കല്‍ മാധവനുണ്ണിയുടെ കുറിക്കുകൊള്ളുന്ന ഡയലോഗുകളായിരിക്കും... | ||||
അഞ്ച് പെങ്ങന്മാരുടെ പൊന്നാങ്ങളയായ ദീപുവും അഞ്ച് പെങ്ങന്മാരും ഓണത്തിനെത്തുന്നു. ദീപുവിന്റെയും സഹോദരിമാരുടെയും ജീവിതത്തെ ആകെ മാറ്റിമറിച്ച പ്രിയയോടൊപ്പം. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന 'സ്വയംവരപ്പന്തല്‍' ഒരു മുഴുനീള എന്റര്‍ ടെയ്നറാണ്... | ||||
സര്‍ക്കസ് കൂടാരങ്ങളിലെ ജീവിതനൊമ്പരങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ആവിഷ്കരിക്കുന്ന ചിത്രമാണ് 'ജോക്കര്‍'. ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ദിലീപും മന്യയും പ്രധാനവേഷമിടുന്നു. നിഷാന്ത് സാഗറാണ് മറ്റൊരു പ്രമുഖ താരം... | ||||
ഭീകരരൂപിയായ കാറ്റിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഒരു സിനിമയൊരുങ്ങി. കമല്‍ ഒരുക്കുന്ന മധുരനൊമ്പരക്കാറ്റ്... ഓണത്തിന് പുതുമയുടെ ഇളംതെന്നലാകുന്ന വീശുന്ന നൊമ്പരക്കാറ്റ്. പ്രധാന കഥാപാത്രങ്ങളായ വിഷ്ണുവിനും പ്രിയംവദക്കും ഒപ്പം തന്നെ സിനിമയില്‍ മുഴുനീളം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ് കാറ്റ്... | ||||
ലോകം എങ്ങനെയായലും രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്താല്‍ മതി എന്ന് കരുതി പടങ്ങളെടുത്ത പ്രിയദര്‍ശന്‍ സ്ത്രീകള്‍ അബലകളാണെന്നുള്ള അവരുടെ തന്നെ വിശ്വാസം പൊളിച്ചെഴുതാനുള്ള ശ്രമത്തിലാണ്. നാടന്‍ നര്‍മ്മങ്ങള്‍ കൊണ്ട് മലയാളത്തിലും ഹിന്ദിയിലും ഹിറ്റുകള്‍ ഉണ്ടാക്കിയ ഈ ജനപ്രിയ സംവിധായകന്‍ വഴിമാറി സഞ്ചരിക്കുകയാണ് 'രാക്കിളിപ്പാട്ടി'ലൂടെ... | ||||
കൂര്‍മബുദ്ധിയും കൈക്കരുത്തും മുതലായുള്ള ആദിത്യവര്‍മ്മ ഒരു പെണ്‍പുലി തന്നെയാണ്. ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെ എതിരാളികളെ തറപറ്റിക്കുന്ന ഇവരുടെ നേതൃത്വത്തിലുള്ള റാപ്പിഡ് ആക്ഷന്‍ ഫോഴ്സും തീവ്രവാദിയായ കാര്‍ഗില്‍ ഗൗഡും തമ്മിലുള്ള പോരാട്ടത്തിന്റെ ആവിഷ്കരണമാണ് സലിം ബാബ സംവിധാനം ചെയ്യുന്ന 'റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്'... | ||||
ആചാര്യ ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നടക്കുന്ന ഗവേഷണവും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവങ്ങളുമാണ് സി.എസ്. സുധേഷ് സംവിധാനം ചെയ്യുന്ന 'നക്ഷത്രങ്ങള്‍ പറയാതിരുന്നത്' എന്ന ചിത്രത്തിലെ പ്രമേയം. ചില കഥാപാത്രങ്ങളുടെ കുസൃതികള്‍ മറ്റു കഥാപാത്രങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളാണ് 'നക്ഷത്രങ്ങള്‍ പറയാതിരുന്നത്'... | ||||
അഗ്രഹാരത്തിനു പുറത്തുള്ള മോഹങ്ങളും സ്വപ്നങ്ങളും ഒന്നുമില്ലാത്ത പെണ്‍കുട്ടിയായിരുന്നു പാര്‍വതി വര്‍മ്മ. അഗ്രഹാരത്തിലെ ആചാരങ്ങളും നിഷ്ഠകളും പാലിച്ചു പോരുന്ന സാധു പെണ്‍കുട്ടി. പാര്‍വതി വര്‍മ്മ ഇപ്പോള്‍ ഗായത്രി വര്‍മ്മയാണ്. ഭര്‍ത്താവിന്റെ കൊലപാതകത്തിന് പകരം ചോദിക്കാന്‍ ഇറങ്ങിത്തിരിച്ചവള്‍. ആ പ്രതികാരാിയാണ് സജി ടി.എസ് സംവിധാനം ചെയ്യുന്ന 'ഇന്ത്യാഗേറ്റി'ന്റെ കാതല്‍... |
|
||||
| ||||
|
|
|
|