[an error occurred while processing this directive] [an error occurred while processing this directive]
clear
മലയാളം -> ചലച്ചിത്രം -> ചിത്രവാര്‍ത്ത -> പൂര്‍ണ്ണവാര്‍ത്ത

നടന്‍ ജഗതി ശ്രീകുമാറിന് വിലക്ക്
സപ്തംബര്‍ 13, 2005

ബന്ധപ്പെട്ട വാര്‍ത്തകള്‍
അമ്മ-ഫിലിംചേമ്പര്‍ വിവാദം
തൃശൂര്‍: അഭിനയിക്കാമെന്നേറ്റ് കരാര്‍ ഒപ്പിട്ടതിനു ശേഷം നിര്‍മാതാവിനെ വഞ്ചിച്ചുവെന്ന് ആരോപിച്ച് നടന്‍ ജഗതി ശ്രീകുമാറിന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. ജഗതിയുടെ കാള്‍ഷീറ്റ് വാങ്ങരുതെന്ന് അംഗങ്ങള്‍ക്ക് അസോസിയേഷന്‍ നിര്‍ദേശം നല്‍കി.

ജഗതി നല്‍കിയ വിശദീകരണം തള്ളിയതിനു ശേഷമാണ് വിലക്കേര്‍പ്പെടുത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. വിനയന്‍ സംവിധാനം ചെയ്ത 'ബോയ്ഫ്രണ്ട്' എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് ജഗതിക്കെതിരെ പരാതി നല്‍കിയത്. നേരത്തെയേറ്റ പ്രകാരം ജഗതി ഷൂട്ടിംഗ് സ്ഥലത്തെത്താത്തത് ചിത്രത്തിന്റെ ചിത്രീകരണത്തെ ബാധിച്ചുവെന്ന് അറിയിച്ചാണ് നിര്‍മാതാവ് പരാതി നല്‍കിയത്.

ചിത്രത്തിന്റെ നിര്‍മാണം നീണ്ടുപോയതിനാലാണ് ഒരു ദിവസം രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കേണ്ട സ്ഥിതിയുണ്ടായതെന്ന് കാണിച്ച് ജഗതി നല്‍കിയ വിശദീകരണക്കത്ത് അസോസിയേഷന്‍ തള്ളി. ജഗതിയുടെ കാള്‍ഷീറ്റ് വാങ്ങിയവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജഗതിയുടെ കാള്‍ഷീറ്റുള്ളതായി ഇതുവരെ ആരും അറിയിച്ചിട്ടില്ല.

ജഗതി താരസംഘടനയായ അമ്മയെ സമീപിക്കുകയാണ് വേണ്ടതെന്നും അമ്മയുമായി ചര്‍ച്ച നടത്താമെന്നുമാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. ജഗതിയുടെ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂവെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കി.

Mail this to a friend Post your feedback Print this page
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India