| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
കെയ്റോ: ഇറാഖിനെതിരെ തുടരുന്ന ഗൂഢാലോചനകള്‍ ചെറുക്കുന്നതിന് യുഎസിനെതിരെ 'ജിഹാദ്'തുടരുന്നതിന് അല്‍ കെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ മുസ്ലിങ്ങളോട് ആഹ്വാനം ചെയ്തു.
അല്‍ജസീറ ചാനലാണ് ജനവരി നാല് ഞായറാഴ്ച രാത്രി ഒസാമ ബിന്‍ ലാദന്റേതെന്ന് കരുതുന്ന ശബ്ദമുള്ള ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്തത്. ടേപ്പ് എങ്ങനെയാണ് ലഭിച്ചതെന്ന് വെളിപ്പെടുത്താന്‍ അല്‍ജസീറ ചീഫ് എഡിറ്റര്‍ ഇബ്രാഹിം ഹിലാല്‍ തയ്യാറായില്ല. സദ്ദാം ഹുസൈന്റെ അറസ്റിന് ശേഷം റെക്കോഡ് ചെയ്തതാണ് ഈ ടേപ്പ് എന്ന് വ്യക്തമാക്കുന്നുണ്ട്. അറസ്റിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ടേപ്പിലുണ്ട്. ജിഹാദിലൂടെ ഇസ്ലാമിക ലോകത്തെ നാം മോചിപ്പിക്കേണ്ടതുണ്ടെന്ന് ടേപ്പില്‍ ബിന്‍ ലാദന്‍ പറഞ്ഞു. പലസ്തീന്‍ പ്രശ്നത്തില്‍ യുഎസ് നിലപാടിനെ പിന്തുണക്കുന്നതിലും പാലസ്തീനികളുടെ പ്രതിരോധത്തെ പിന്തുണക്കാത്തതിലും ബിന്‍ ലാദന്‍ അറബ് രാജ്യങ്ങളെ വിമര്‍ശിച്ചു. ഇസ്ലാമിനെ ഭരണത്തിന്റെ അടിസ്ഥാന തത്വമായി അറബ് രാജ്യങ്ങള്‍ അംഗീകരിക്കുന്നില്ല. അറബ് ഭരണാധികാരികള മാറ്റി അറബ് രാജ്യങ്ങളെ ഏകോപിപ്പിച്ച് ഒരു കൗണ്‍സില്‍ സ്ഥാപിക്കേണ്ടതുണ്ട്. മധ്യപൗരസ്ത്യ മേഖലയിലെ പ്രശ്നം മതപരവും സാമ്പത്തികവുമായ യുദ്ധത്തിന്റെ ഭാഗമാണ്. എണ്ണയ്ക്ക് വേണ്ടിയാണ് ഈ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വന്‍ശക്തികള്‍ ശ്രമിക്കുന്നത്. ഇറാഖിനുമേലുള്ള അധിനിവേശം മറ്റ് രാജ്യങ്ങളിന്മേലുള്ള പൂര്‍ണമായ അധിനിവേശത്തിന്റെ തുടക്കമാണ്. വന്‍ശക്തികളുടെ കാഴ്ചപ്പാടില്‍ ലോകത്തിന്റെ നിയന്ത്രണത്തിന് ഗള്‍ഫ് മേഖലയില്‍ അധിനിവേശം സ്ഥാപിക്കുക എന്നതാണ് നിര്‍ണായകം. ടേപ്പിലെ ശബ്ദം ബിന്‍ ലാദന്റേതു തന്നെയാണെന്ന് സ്ഥിരീകരിച്ചതായി ഹിലാല്‍ പറഞ്ഞു.ടേപ്പിലെ പ്രസംഗത്തിന് 47 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്നു. വെട്ടിച്ചുരുക്കി 14 മിനുട്ട് നേരം മാത്രമാണ് ടേപ്പ് സംപ്രേഷണം ചെയ്തത്. ഇതിന് മുമ്പ് ഒക്ടോബറിലാണ് ബിന്‍ ലാദന്റെ ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്തത്. ടേപ്പ് പരിശോധിച്ച് സിഐഎ വിദഗ്ധര്‍ ടേപ്പിലെ ശബ്ദം ബിന്‍ ലാദന്റേതു തന്നെയായിരിക്കണമെന്ന നിഗമനത്തിലെത്തിയിരുന്നു. ഇറാഖിന്റെ മേല്‍ യു എസിന്റെ ആക്രമണം അഫ്ഗാനില്‍ ആക്രമണം അമേരിക്കയില്‍ തീവ്രവാദ ആക്രമണം: കൂടുതല്‍ റിപ്പോര്‍ട്ടുകള്‍
|
||||||||||||||||||||||||
|