clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

ഇറാഖ് സ്ഫോടനം: മരണം 105
ചൊവ്വ, മാര്‍ച്ച്‌ 2, 2004  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബഗ്ദാദ്: പുണ്യനഗരമായ കെര്‍ബലയിലും ബഗ്ദാദിലുമായി നടന്ന സ്ഫോടനപരമ്പരകളില്‍ ആകെ 105 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും കവിയാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്ലിങ്ങളുടെ, പ്രത്യേകിച്ച് ഷിയാ മുസ്ലിങ്ങളുടെ വിശുദ്ധാഘോഷദിവസമായ മുഹറം നാളിലാണ് സ്ഫോടനം നടന്നത്. ബഗ്ദാദില്‍ സദ്ദാം അനുകൂല പോരാളികള്‍ ഒരു യുഎസ് സൈനികവാഹനത്തിന് നേരെ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ഒരു യുഎസ് ഭടന്‍ കൊല്ലപ്പെട്ടു. ബഗ്ദാദിലെ ഷിയാമുസ്ലിങ്ങളുടെ കദിമിയ പള്ളി നിലകൊള്ളുന്ന പ്രദേശത്തിനടുത്ത് നാല് സ്ഫോടനങ്ങള്‍ നടന്നു. പള്ളിയ്ക്കടുത്തുള്ള ഒരു ആശുപത്രിയില്‍ ഷിയാ മുസ്ലിങ്ങളുടെ 75 മൃതദേഹങ്ങള്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ഷിയാ മുസ്ലിങ്ങളുടെ വിശുദ്ധ നഗരമായ കെര്‍ബലയില്‍ മുഹറത്തോടനുബന്ധിച്ച് ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നായി രണ്ട് ലക്ഷം മുസ്ലിം വിശ്വാസികളാണ് എത്തിയിരിക്കുന്നത്. ഇവിടെ രാവിലെ അഞ്ച് സ്ഫോടനങ്ങള്‍ ഉണ്ടായി. ഇതില്‍ 30 പേര്‍ കൊല്ലപ്പെട്ടതായും 100ലേറെപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

സ്ഫോടനത്തെതുടര്‍ന്ന് വിശ്വാസികള്‍ നാനാഭാഗത്തേയ്ക്കും ചിതറിയോടുകയായിരുന്നു. തിക്കിലും തിരക്കിലുംപെട്ടും ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.

ഇതോടെ ഇറാഖില്‍ ഷിയാ-സുന്നി കലാപത്തിന് സാധ്യതയുള്ളതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഇറാഖിന്റെ ആകെ ജനസംഖ്യയില്‍ 60 ശതമാനം പേര്‍ ഷിയാ മുസ്ലിങ്ങളാണ്. എന്നാല്‍ സുന്നി നേതാവായ സദ്ദാമിന്റെ ഭരണകാലത്ത് ഷിയാ മുസ്ലിങ്ങളെ അടിച്ചമര്‍ത്തിയിരുന്നു.

ഇറാഖില്‍ സ്ഫോടനം: 25 മരണം
മാര്‍ച്ച് 02, 2004

ബഗ്ദാദ്: മുഹറം ആഘോഷത്തിനിടെ ഇറാഖിലെ വിശുദ്ധ നഗരമായ കെര്‍ബലയില്‍ ഉണ്ടായ രണ്ട് സ്ഫോടനങ്ങളിലായി 25 പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.

ഷിയാ മുസ്ലിങ്ങളുടെ ആഘോഷമായ മുഹറത്തിന് ഇറാനുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 20 ലക്ഷം മുസ്ലിങ്ങളെങ്കിലും കര്‍ബലയില്‍ എത്താറുണ്ട്. ഈ ആഘോഷം സദ്ദാമിന്റെ ഭരണകാലത്ത് നിരോധിച്ചിരുന്നു.

കെര്‍ബലയില്‍ സ്ഫോടനം നടക്കുന്ന സമയത്ത് തന്നെ, ബഗ്ദാദിലെ മറ്റൊരു ഷിയാ നഗരത്തില്‍ നാല് സ്ഫോടനങ്ങള്‍ നടന്നു. ഇതോടെ ഇറാഖില്‍ വംശീയ കലാപത്തിന് സാധ്യത വര്‍ധിച്ചതായി വിദഗ്ധര്‍ പറയുന്നു.

അഫ്ഗാനില്‍ ആക്രമണം
അമേരിക്കയില്‍ തീവ്രവാദ ആക്രമണം: കൂടുതല്‍ റിപ്പോര്‍ട്ടുകള്‍
ഇറാഖ് ആക്രമണം



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India