വാഷിംഗ്ടന്‍: തീവ്രവാദി സംഘടനയായ അല്‍ക്വയ്ദയെ ഉന്മൂലനം ചെയ്യുമെന്ന് പാകിസ്ഥാന്‍ പ്രസിഡണ്ട് ജനറല്‍ പര്‍വേസ് മുഷാറഫ് പറഞ്ഞു. എബിസി ന്യൂസ് ചാനലില്‍ ഒരു അഭിമുഖത്തിലാണ് മുഷാറഫ് ഇത് പറഞ്ഞത്.
മുഷാറഫിനെ കൊല്ലാന്‍ പാകിസ്ഥാന്‍ സൈന്യത്തോട് ആഹ്വാനം ചെയ്യുന്ന സന്ദേശം അല്‍ക്വയ്ദ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അല്‍ക്വയ്ദയുടെ രണ്ടാമനായ അയ്മാന്‍ അല്‍ സവാഹിരിയാണ് ഈ കസെറ്റില്‍ സംസാരിച്ചിരുന്നത്.
സവാഹിരി പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ജീവന്‍ രക്ഷിയ്ക്കാനായി കടുത്ത ശ്രമത്തിലാണെന്നാണ് അഭിമുഖത്തില്‍ മുഷാറഫ് പറഞ്ഞത്. സവാഹിരിയെ പിടികൂടാനും കൊല്ലാനും വടക്കന്‍ പാകിസ്ഥാനിലെ വിവിധ വിഭാഗക്കാരും സഹായിയ്ക്കുന്നുണ്ട്. മുഷാറഫ് പറയുന്നു.
അഫ്ഗാനില്‍ ആക്രമണംഅമേരിക്കയില് തീവ്രവാദ ആക്രമണം: കൂടുതല്‍ റിപ്പോര്ട്ടുകള്ഇറാഖ് ആക്രമണം