clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

സദ്ദാം വിചാരണയ്ക്ക് പ്രത്യേക കോടതി
ബുധന്‍, ഏപ്രില്‍ 21, 2004  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബഗ്ദാദ്: യുഎസ് തടവില്‍ കഴിയുന്ന സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി സ്ഥാപിച്ചു. ഇറാഖി ഭരണകൂടമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സലേം ചലബിയായിരിക്കും ഈ കോടതിയുടെ ഡയറക്ടര്‍ ജനറല്‍. സദ്ദാം ഭരണകാലത്ത് ഇറാഖില്‍ നിന്നും നാടുകടത്തപ്പെട്ടയാളാണ് യുഎസില്‍ നിയമബിരുദം നേടിയ ചലബി. ഏഴ് അന്വേഷണജഡ്ജിമാരും അഞ്ച് പ്രോസിക്യൂട്ടര്‍മാരും ഉള്‍പ്പെട്ടതായിരിക്കും ഈ പ്രത്യേക കോടതി. പക്ഷെ പ്രത്യേക കോടതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജഡ്ജിമാരുടെയും പ്രോസിക്യൂട്ടര്‍മാരുടെയും പേരുവിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. സദ്ദാം അനുകൂലികള്‍ ഇവരെ കണ്ടെത്തി ആക്രമിയ്ക്കുന്നത് തടയാനുള്ള മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് ഇത്.

ചലബിയ്ക്ക് ഇപ്പോഴേ സദ്ദാം അനുകൂലികളില്‍ നിന്നും വധഭീഷണി എത്തിക്കഴിഞ്ഞു. ദിവസവും ഇദ്ദേഹത്തെ തേടിയെത്തുന്ന ഫോണ്‍വിളികളില്‍ നല്ലൊരു ശതമാനം വധഭീഷണികളാണ്.

വിചാരണ എന്നാരംഭിയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രോസിക്യൂട്ടര്‍മാര്‍ മിക്കവാറും സദ്ദാമിനും കൂട്ടര്‍ക്കും വധശിക്ഷ നല്കാന്‍ വാദിയ്ക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് ചലബി പറഞ്ഞു.

ഇറാഖ് ആക്രമണം



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India