| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
ബാഗ്ദാദ്: അല്‍ ഖയ്ദ തീവ്രവാദിസംഘത്തില്‍ പെട്ടവര്‍ അമേരിയ്ക്കകാരനെ കഴുത്തറത്ത് കൊല്ലുന്ന ദൃശ്യങ്ങള്‍ ഇസ്ലാമിക് വെബ് സൈറ്റില്‍ ദൃശ്യമായി.
ഇറാഖ് തടവുകാരെ പീഡിപ്പിച്ചതിന്റെ പ്രതികാരമായാണ് അല്‍ ഖയ്ദ ഇത് ചെയ്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കക്കാരനായ നിക്ക് ബര്‍ഗ്ഗിന്റെ (26) തല വെട്ടിമാറ്റുന്നതിന്റെ വീഡിയോ ചിത്രം ഇസ്ലാമിക വെബ്സൈറ്റായ മുന്താദാ അല്‍ അന്‍സാറിലാണ് ദൃശ്യമായത്. സംഭവത്തെക്കുറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഫിലഡല്‍ഫിയക്കാരനാണ് താനെന്ന് ഈയാള്‍ വീഡിയൊയില്‍ പറയുന്നുണ്ട്. അമേരിയ്ക്കന്‍ അധികൃതര്‍ ഇതിനകം നക്ക് ബര്‍ഗ്ഗിന്റെ ബന്ധുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഈയാളെ തറയില്‍ ഇരുത്തിയ ശേഷം മുഖം മൂടി ധരിച്ച അഞ്ചുപേര്‍ ചുറ്റും കൂടിനിന്ന് അമേരിക്കയ്ക്കെതിരെ പ്രതികാരം ചെയ്യുന്നെന്ന പ്രസ്താവന വായിച്ചശേഷമായിരുന്നു തുടര്‍ന്ന് ഈയാളുടെ തല വെട്ടി നീക്കുകയായിരുന്നു. അതിന് ശേഷം മുഖം മൂടി ധരിച്ച ഒരു സംഘാംഗം തറയില്‍ വീണ തല എടുത്ത് ഉയര്‍ത്തിക്കാട്ടുന്നതിന്റെ വീഡിയോ ചിത്രങ്ങളാണ് വെബ്സൈറ്റ് സംപ്രേഷണം ചെയ്തത്. പത്രപ്രവര്‍ത്തകനായ ഡാനിയല്‍ പേളിന്റെ കൊലയ്ക്ക് സാമ്യമുള്ളതായിരുന്നു നിക്കിനെ കൊലചെയ്ത രീതി. ഇറാഖ് ആക്രമണം അഫ്ഗാനില്‍ ആക്രമണം അമേരിക്കയില്‍ തീവ്രവാദ ആക്രമണം
|
||||||||||||||||||||||||
|