clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

ഇറാഖില്‍ സൈന്യത്തെ അയയ്ക്കും: കൊറിയ
തിങ്കള്‍, ജൂണ്‍ 21, 2004  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

സോള്‍: ഇറാഖിലേക്ക് സേനയെ അയയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് തെക്കന്‍ കൊറിയ ജൂണ്‍ 21 തിങ്കളാഴ്ച വ്യക്തമാക്കി. ഇറാഖിലേക്ക് സേനയെ അയച്ചാല്‍ ബന്ദിയാക്കിയ തെക്കന്‍ കൊറിയക്കാരനെ വധിയ്ക്കുമെന്ന തീവ്രവാദികളുടെ ഭീഷണി തെക്കന്‍ കൊറിയ തള്ളിക്കളഞ്ഞു. തിങ്കളാഴ്ച നടന്ന ദേശീയ സുരക്ഷാകൗണ്‍സില്‍ യോഗത്തിന് ശേഷമാണ് തെക്കന്‍ കൊറിയ കൂടുതല്‍ സേനയെ ഇറാഖിലേക്ക് അയയ്ക്കാനുള്ള തീരുമാനം അറിയിച്ചത്.

ഇപ്പോള്‍ തെക്കന്‍ കൊറിയയുടെ 600 പട്ടാളക്കാര്‍ ഇറാഖിലുണ്ട്. ഇനി 3,000 പട്ടാളക്കാരെക്കൂടി ഇറാഖിലേക്ക് അയയ്ക്കാനാണ് തീരുമാനം. ഇതോടെ യുഎസും ബ്രിട്ടനും കഴിഞ്ഞാല്‍ ഇറാഖിലേക്ക് ഏറ്റവും കൂടുതല്‍ പട്ടാളക്കാരെ അയച്ച മൂന്നാമത്തെ രാജ്യമാകും തെക്കന്‍ കൊറിയ.

തടവിലാക്കിയ തെക്കന്‍ കൊറിയക്കാരന്റെ വീഡിയോ ചിത്രം അല്‍-ജസീറ ടെലിവിഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വീഡിയോവില്‍ കാണുന്നയാള്‍ കിം സുന്‍-ഇല്‍ ആണെന്ന് തെക്കന്‍ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. മൂന്ന് തീവ്രവാദികളുടെ മുന്നില്‍ കിം സുന്‍-ഇല്‍ നില്ക്കുന്നതാണ് വീഡിയോ ചിത്രം. തന്റെ ജീവന്‍ രക്ഷിയ്ക്കണമെന്ന് ഇംഗ്ലീഷില്‍ കിം സുന്‍-ഇല്‍ അഭ്യര്‍ത്ഥിയ്ക്കുന്നുമുണ്ട്.

ഇപ്പോഴുള്ള സൈന്യത്തെ ഇറാഖില്‍ നിന്ന് പിന്‍ വലിക്കാണമെന്നും കൂടുതല്‍ സേനയെ ഇറാഖിലേക്ക് അയയ്ക്കരുതെന്നും തെക്കന്‍ കൊറിയയോടും കൊറിയയിലെ ജനങ്ങളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു. - വീഡിയൊവില്‍ ഒരു തീവ്രവാദി ആവശ്യപ്പെടുന്നു. ഇതിന് വഴങ്ങിയില്ലെങ്കില്‍ ബന്ദിയുടെ ശിരസ്സ് ഛേദിയ്ക്കും. ഇറാഖില്‍ കൂടുതല്‍ കൊറിയന്‍ പട്ടാളക്കാരെ കൊല്ലും. - തീവ്രവാദി മുന്നറിയിപ്പ് നല്കുന്നു.

ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്ന് തെക്കന്‍ കൊറിയക്കാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇറാഖിലുള്ള എല്ലാ പൗരന്മാരോടും ഇറാഖ് വിടാനും തെക്കന്‍ കൊറിയ ആവശ്യപ്പെട്ടു.

ഇറാഖ് ആക്രമണം
അഫ്ഗാനില്‍ ആക്രമണം
അമേരിക്കയില്‍ തീവ്രവാദ ആക്രമണം



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India