clear
clear
clear
clear
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    സൈറ്റ്മാപ്
    Font Help
 


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത
ബുഷ് യുദ്ധത്തെ ന്യായീകരിയ്ക്കുന്നു
ശനി, ജൂലൈ 10, 2004, 5:30 [IST]
വാഷിംഗ്ടണ്‍: ഇറാഖില്‍ ജൈവ-രാസായുധങ്ങളുണ്ടെന്ന 2002ലെ സിഐഎ റിപ്പോര്‍ട്ട് യുഎസ് സെനറ്റിന്റെ ഇന്റലിജന്‍സ് സമിതി തള്ളിയെങ്കിലും യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് ഇപ്പോഴും യുദ്ധത്തെ ന്യായീകരിയ്ക്കുന്നു.

ഇറാഖിനെതിരെ യുദ്ധം നടത്താന്‍ അമേരിയ്ക്കയ്ക്ക് അവകാശമുണ്ടെന്ന് ജൂലായ് 10 ശനിയാഴ്ച ജോര്‍ജ്ജ് ബുഷ് പറഞ്ഞു. ആ യുദ്ധം മൂലമാണ് അമേരിക്ക ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായിരിക്കുന്നതെന്നും ബുഷ് ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ ശത്രുവാണെന്ന് സ്വയം പ്രഖ്യാപിച്ച ഒരാളെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ നമുക്ക് കഴിഞ്ഞു. സദ്ദാമിന് ജൈവ-രാസായുധങ്ങള്‍ നിര്‍മ്മിയ്ക്കാനുള്ള ശേഷിയുണ്ടെന്നും ഒരു പക്ഷെ ആ ശേഷി അദ്ദേഹം തീവ്രവാദികള്‍ക്ക് കൈമാറിയിരിക്കാമെന്നും ജോര്‍ജ്ജ് ബുഷ് ചൂണ്ടിക്കാട്ടി.

ജൂലായ് ഒമ്പത് വെള്ളിയാഴ്ചയാണ് യുഎസ് സെനറ്റിന്റെ ഇന്റലിജന്‍സ് സമിതി സിഐഎ റിപ്പോര്‍ട്ട് തള്ളിയത്. ഇറാഖ് ഭീഷണി പെരുപ്പിച്ച് കാട്ടി അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ച സിഐഎയെ സെനറ്റ് റിപ്പോര്‍ട്ട് അതിനിശിതമായി വിമര്‍ശിച്ചു. സിഐഎ റിപ്പോര്‍ട്ട് യുക്തിരഹിതവും അടിസ്ഥാനമില്ലാത്തതുമാണെന്ന് സമിതി ചെയര്‍മാനായ കന്‍സാസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ പാറ്റ് റോബര്‍ട്സ് വ്യക്തമാക്കി. ഇറാഖിന് മൊബൈല്‍ ജൈവായുധഫാക്ടറിയുണ്ടെന്ന സിഐഎയുടെ കണ്ടെത്തല്‍ ഇതിന് മതിയായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖ് ആക്രമണം
അമേരിക്കയില്‍ തീവ്രവാദ ആക്രമണം

 User Comments
[ Post Comments ]
ചലച്ചിത്രം

വാര്‍ത്ത

അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India