clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത

ഒസാമയെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കണ്ടെത്തി?
തിങ്കള്‍, നവംബര്‍ 1, 2004  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
കശ്മീര്‍ പ്രശ്നം
ഇന്ത്യാ പാകിസ്ഥാന്‍ ബന്ധം
അഫ്ഗാനില്‍ ആക്രമണം
അമേരിക്കയില്‍ തീവ്രവാദ ആക്രമണം
ദില്ലി: ഒസാമ ബിന്‍ ലാദനെ അതിര്‍ത്തി പ്രദേശമായ തിബറ്റ്-ലഡാക് മേഖലയ്ക്കടുത്തായി കണ്ടെത്തിയതായി ഫോക്സ് ന്യൂസ് ചാനലും ഇസ്രയേലി ബന്ധമുള്ള വെബ്സൈറ്റായ ഡെബ്ക. കോമും റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ 17നും 19നും ഇടയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ഒരു വിമാനം ബിന്‍ ലാദനെ അതിര്‍ത്തി പ്രദേശത്ത് കണ്ടെത്തിയതായാണ് ഡെബ്ക. കോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇസ്രയേലി ചാരസംഘടനയായ മൊസാദുമായി അടുത്ത ബന്ധമുള്ള ചിലര്‍ നടത്തുന്ന വെബ്സൈറ്റാണ് ഡെബ്ക. കോമെന്നാണ് കരുതപ്പെടുന്നത്.

10 കറുത്ത ജാപ്പനീസ് മിനിവാനുകളുടെ ഒരു നിരയോടൊപ്പം ബിന്‍ ലാദന്‍ നീങ്ങുന്നതായി കണ്ടെത്തിയെന്നാണ് വെബ്സൈറ്റിലെ റിപ്പോര്‍ട്ട്. ഫോക്സ് വാര്‍ത്താ ചാനലും സമാനമായ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി അമേരിക്കന്‍ ഏജന്‍സികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേ സമയം ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. യുഎസ് ഏജന്‍സികളുമായി അത്തരം ഉന്നതതല ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ബിന്‍ ലാദനെ പറ്റി എന്തെങ്കിലും തെളിവ് ലഭിച്ചിട്ടില്ലെന്നും സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.

ലാദന്റെ വിമാനം ഇന്ത്യന്‍ സൈനികര്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സപ്തംബര്‍ 11 മാതൃകയിലുള്ള ആക്രമണങ്ങള്‍ അമേരിക്കയില്‍ ആവര്‍ത്തിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് രണ്ട് ദിവസം മുമ്പ് അല്‍ ജസീറ ചാനലില്‍ പ്രത്യക്ഷപ്പെട്ട് ബിന്‍ ലാദന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India