കാഠ്മണ്ഡു: ജൂണ്‍ ആറ് തിങ്കളാഴ്ച തെക്കന്‍ നേപ്പാളിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ ഒരു ബസിലുണ്ടായിരുന്ന 25 പേര്‍ മരിക്കുകയും 36പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
ദേശീയപാതക്കടുത്ത ബാദര്‍മുണ്ഡെ ഗ്രാമത്തിലൂടെ പോകുകയായിരുന്ന ബസ് റോഡില്‍ കുഴിച്ചിട്ടിരുന്ന ബോംബിനു മുകളിലൂടെ കടന്നപോയപ്പോഴാണ് അപകടമുണ്ടായത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.
നേപ്പാള്‍ തലസ്ഥാനമായി കാഠ്മണ്ഡുവില്‍ നിന്നും 180 കിലോമീറ്ററോളം തെക്കുപടിഞ്ഞാറു മാറി ചിട്ട്വാന്‍ ജില്ലയിലാണ് ബാദര്‍മുണ്ഡെ ഗ്രാമം.
നേപ്പാള്‍ മാവോയിസ്റുകളാണ് സ്ഫോടനത്തിനു പിന്നിലെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.