clear
clear
clear
clear
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    സൈറ്റ്മാപ്
    Font Help
 


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
വൃക്ക തട്ടിപ്പ്: റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് ഹൈക്കോടതി
വെള്ളി, സെപ്‌തംബര്‍ 9, 2005, 5:30 [IST]
ബന്ധപ്പെട്ട വാര്‍ത്തകള്‍
കോടതി വാര്‍ത്തകള്‍
കൊച്ചി: സംസ്ഥാനത്തെ വൃക്ക വ്യാപാരത്തെ പറ്റിയുള്ള ഡിഐജി മുഹമ്മദ് യാസിന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിട്ട. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിയാണ് ജസ്റീസ് എം. ശശിധരന്‍ നമ്പ്യാര്‍ ഈ വിധി പുറപ്പെടുവിച്ചത്.

യാസിന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ അപാകതകളില്ലെന്നും ജനങ്ങളുടെ അറിയാനുള്ള ആവകാശത്തെ നിഷേധിക്കാനാകില്ലെന്നും വൃക്ക വ്യാപാരവുമായി ബന്ധപ്പെട്ടവയുടെ നിജസ്ഥിതി ജനങ്ങള്‍ മനസിലാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന കോഴിക്കോട്ടെ ജില്ലാ കോടതി വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത് സര്‍ക്കാരിനെ ദോഷകരമായി ബാധിക്കുമെന്ന് റിവ്യൂ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. എന്നാലിത് കോടതി അംഗീകരിച്ചില്ല. ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാറാണ് മുഹമ്മദ് യാസിന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ടെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് അംഗീകരിച്ച് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയത്.

വയനാട്ടിലെ ആദിവാസി സമൂഹങ്ങളെ കേന്ദ്രീകരിച്ച് വൃക്ക തട്ടിപ്പും വ്യാപാരവും വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് ഡിഐജി ആയിരുന്ന മുഹമ്മദ് യാസിനെ അന്വേഷണത്തിന് നിയോഗിച്ചത്.

വൃക്കതട്ടിപ്പിനു പിന്നില്‍ സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളും ഉള്‍പ്പെട്ടിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. മുഹമ്മദ് യാസിന്റെ റിപ്പോര്‍ട്ടിലും ഇത് ശരിവയ്ക്കുന്നുണ്ടെന്നാണ് സൂചന.

 User Comments
[ Post Comments ]
ചലച്ചിത്രം

വാര്‍ത്ത

അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India