clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

പന്ന്യന്നൂര്‍ ചന്ദ്രന്‍ വധം: വധശിക്ഷ ജീവപര്യന്തമാക്കി
ബുധന്‍, നവംബര്‍ 16, 2005  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
പന്ന്യന്നൂര്‍ ചന്ദ്രന്‍ വധം: പ്രതികള്‍ക്ക് വധശിക്ഷ
പന്ന്യന്നൂര്‍ ചന്ദ്രന്‍ വധം: 4 പ്രതികള്‍ കുറ്റക്കാര്‍
കോടതി വാര്‍ത്തകള്‍
കണ്ണൂര്‍ കൊലപാതകങ്ങള്‍: മുന്‍ റിപ്പോര്‍ട്ടുകള്‍
കൊച്ചി: ബിജെപി നേതാവ് പന്ന്യന്നൂര്‍ ചന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാലു പേര്‍ക്ക് വിധിച്ച വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ഇളവുചെയ്തു.

ജീവപര്യന്തം കഠിനതടവിനു പുറമെ പ്രതികള്‍10,000 രൂപ വീതം പിഴ നല്‍കാനും സുപ്രിം കോടതി ഉത്തരവിട്ടു. പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ നല്‍കിയ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. പ്രതികളുടെ കുടുംബ പശ്ചാത്തലം കണക്കിലെടുത്താണ് ശിക്ഷ ഇളവു ചെയ്തത്.

ഒന്നാം പ്രതി അരയാക്കണ്ടി സുകു എന്ന സുകുമാരന്‍ (39), മൂന്നാം പ്രതി മൈലാട്ടുമ്മല്‍ സുരേന്ദ്രന്‍ (40), നാലാം പ്രതി കൈതയുള്ള പറമ്പത്ത് പ്രേമന്‍(35), അഞ്ചാം പ്രതി കുഞ്ഞുപറമ്പത്ത് പുരുഷു എന്ന പുരുഷോത്തമന്‍ (43) എന്നിവരെയാണ് ജില്ലാ സെഷന്‍സ് കോടതി വധശിക്ഷക്കു വിധിച്ചിരുന്നത്.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന കീഴ്ക്കോടതിയുടെ നിരീക്ഷണം ശരിയല്ലെന്നും വധിശിക്ഷയ്ക്ക് പ്രതികള്‍ അര്‍ഹരല്ലെന്നും ജസ്റിസുമാരായ കോശി, ഉദയഭാനു എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ശിക്ഷാ കാലാവധിയ്ക്കിടെ പ്രതികള്‍ക്ക് പരോളോ ഇളവുകളോ നല്‍കരുതെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ നിന്നും 10,000 രൂപ വീതം പിഴയീടാക്കണമെന്ന അഭിപ്രായവും കോടതി നടത്തി.

കേസുമായി ബന്ധപ്പെട്ട് തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നില്ലെന്നും അതിനാല്‍ കുറ്റവിമുക്തരാക്കണമെന്നും ആവശ്യപ്പെട്ടാണ് ചന്ദ്രന്‍ വധക്കേസിലെ പ്രതികള്‍ ഹര്‍ജി നല്‍കിയത്. ഈ വാദം അംഗീകരിക്കാന്‍ കോടതി തയാറായില്ല.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India