ഷാന്നോണ്‍: അല്‍ ഖായിദ തലവന്‍ ഒസാമ ബിന്‍ലാദനെ പിടികൂടുന്നതിനാണ് അമേരിക്കന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് പ്രതിരോധ സെക്രട്ടറി ഡാണാള്‍ഡ് റംസ്ഫെല്‍ഡ് പറഞ്ഞു.
പാക്കിസ്ഥാന്‍ വഴി അയര്‍ലന്‍ഡിലെ ഷാന്നോണ്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് വാര്‍ത്താ ലേഖകരോടു വിശദീകരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലാദന്‍ ജീവിച്ചിരിക്കുന്നൊ എന്നകാര്യത്തില്‍ ഉറപ്പില്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്നെ പിടിക്കപ്പെടാതിരിയ്ക്കുന്നതിനാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്നും റംസ്ഫെല്‍ഡ് പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി ലാദന്‍ നേരിട്ട് ഒന്നും പറയുന്നില്ല. ഇതിന്റെ അര്‍ത്ഥം എന്നാണെന്ന് വ്യക്തമാവുന്നില്ല. ഇതുകൊണ്ടാണ് ലാദന്‍ ജിവനോടെ ഉണ്ടോയെന്ന് ലോകം സംശയിയ്ക്കുന്നത്.