കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി താലിബാന്‍ നേതാവ് മുള്ള ഒമറിനെ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിന് ക്ഷണിച്ചു.
എന്നാല്‍ ഒളിസങ്കേതത്തില്‍ നിന്നും മുള്ള ഒമര്‍ പുറത്തുവരുമെന്ന് കരുതുന്നില്ലെന്നും അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങള്‍ നീണ്ട കാലം തുടര്‍ന്നേക്കുമെന്നും ഹമീദ് കര്‍സായി പറഞ്ഞു.
തീവ്രവാദത്തേക്കാള്‍ അഫ്ഗാനിസ്ഥാന്‍ നേരിടുന്ന ഭീഷണി വ്യാപകമാവുന്ന മയക്കുമരുന്ന് വ്യാപാരമാണെന്ന് കര്‍സായി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നിലനില്പിനെ തന്നെയാണ് അത് അപകടപ്പെടുത്തുന്നത്.
രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിന് മുന്നോട്ടുവരാന്‍ താലിബാനെയും താലിബാന്‍ ഇതരരെയും താന്‍ ഒരു പോലെ ക്ഷണിക്കുന്നു. മുല്ല ഒമറിനും മുന്നോട്ടുവരാം. അദ്ദേഹത്തിന് അത്തരമൊരു താത്പര്യമുണ്ടെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെടാം. അദ്ദേഹം എന്താണ് പറയുന്നതെന്ന് അറിയാന്‍ സര്‍ക്കാരിന് താത്പര്യമുണ്ട്- കര്‍സായി പറഞ്ഞു.