കാബൂള്‍: തെക്കന്‍ അഫ്ഗാനിലെ കാണ്ഡഹാറില്‍ ജനവരി 16 തിങ്കളാഴ്ചയുണ്ടായ ചാവേര്‍ ബോംബ് ആക്രമണത്തില്‍ 20 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പാക് പരിശീലനം നേടിയ ഭീകരരാണ് അക്രമണത്തിന് പിന്നിലെന്ന് കാണ്ഡഹാര്‍ പ്രവിശ്യാ ഗവര്‍ണര്‍ അസദുള്ള ഖാലിദ് പറഞ്ഞു.
ഈ സ്ഫോടനത്തിന് അല്‍പസമയം മുന്‍പ് കാണ്ഡഹാറിലുണ്ടായ മറ്റൊരു ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് അഫ്ഗാന്‍ സൈനികരുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.