കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളില്‍ ജനവരി 31 ചൊവ്വാഴ്ച മാവോയിസ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 20 സുരക്ഷാഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 140ളം പേരെ കാണാതായിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി നൂറു കണക്കിന് വരുന്ന മാവോയിസ്റുകള്‍ പാല്‍പയിലെ ഝാന്‍സന്‍ ജില്ലാ ഹെഡ് ക്വാട്ടേഴ്സ്, ജില്ലാ പൊലീസ് ഓഫീസ്, സൈനികബാരക്, ജില്ലാ ഭൂനികുതി ഓഫീസ്, ജില്ലാ ജയില്‍ എന്നിവിടങ്ങളില്‍ നടത്തിയ ആക്രമത്തിലാണ് 17 പൊലീസുകാരും മൂന്ന് സൈനികരുമടക്കം 20 പേര്‍ മരിച്ചത്. ഇവിടങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 230 പൊലീസുകാരില്‍ 143 പേരെ കാണാതായിട്ടുമുണ്ട്.
ചൊവ്വാഴ്ച രാത്രിയാരംഭിച്ച ആക്രമണപരമ്പര ബുധനാഴ്ച വരെ നീണ്ടുനിന്നു.