കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളിലുണ്ടായ മാവോയിസ്റ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. അഞ്ച് സര്‍ക്കാര്‍ ജീവനക്കാരടക്കം ഒന്‍പതുപേരെ മാവോയിസ്റുകള്‍ തട്ടിക്കൊണ്ടുപോയി.
ബിംബിക ഗ്രാമത്തിലെ ഒരു പട്രോളിംഗ് സംഘത്തിന് നേരെ ഫിബ്രവരി 14 ചൊവ്വാഴ്ച മാവോയിസ്റുകള്‍ നടത്തിയ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ഇരുകൂട്ടരും തമ്മിലുള്ള പോരാട്ടം ബുധനാഴ്ച രാവിലെ വരെ നീണ്ടുനിന്നു.
രാംചാപ് ജില്ലിയില്‍ നിന്നാണ് ലോക്കല്‍ ഡെവലപ്മെന്റ് ഫണ്ട് എക്സിക്യൂട്ടീവ് ഓഫീസറടക്കം അഞ്ചുപേരെ തട്ടിക്കൊണ്ടുപോയത്. സല്യാണ്‍ ജില്ലയില്‍ നിന്നും നാലു പേരെയും മാവോയിസ്റുകള്‍ തട്ടിക്കൊണ്ടുപോയി.