കാഠ്മണ്ഡു: കിഴക്കന്‍ നേപ്പാളില്‍ ഫിബ്രവരി 23 വ്യാഴാഴ്ചയുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ നാല് നേപ്പാളി സൈനികര്‍ക്ക് പരിക്കേറ്റു.
കാഠ്മണ്ഡുവില്‍ നിന്നും 65 കിലോമീറ്റര്‍ കിഴക്കുള്ള ദോലാഖ ജില്ലയിലാണ് സ്ഫോടനമുണ്ടായത്. ഇവിടെ മാവോയിസ്റുകള്‍ സ്ഥാപിച്ച അഞ്ചുകുഴിബോംബുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗരുതുരമാണ്.
കാഠ്മണ്ഡുവില്‍ നിന്നും വ്യാഴാഴ്ച രണ്ട് മാവോയിസ്റ് ജില്ലാ നേതാക്കളെ പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്.