clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

ഇറാനെ ആക്രമിക്കാന്‍ യു എസ് പദ്ധതി?
തിങ്കള്‍, ഏപ്രില്‍ 10, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
ഇറാഖ് ആക്രമണം
വാഷിംഗ്ണ്‍: ഇറാനെ ആക്രമിക്കാനുള്ള പദ്ധതി അമേരിക്കന്‍ ഭരണകൂടത്തിന്റെ പരിഗണനയിലെന്ന് റിപ്പോര്‍ട്ട്.

ആണവപരിപാടി ഉപേക്ഷിക്കാന്‍ ഇറാനുമേല്‍ സമ്മര്‍ദ്ദംചെലുത്താനുള്ള നയതന്ത്രപരിപാടിയുടെ ഭാഗമായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്ന കാര്യമാണ് ബുഷ് ഭരണകൂടം പഠനവിധേയമാക്കുന്നത്.

ഇത് അമേരിയ്ക്കയുടെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് ഇറാന്‍ പറയുന്നത്. മാത്രമല്ല കുറേക്കാലമായി യു എസ് നടത്തിക്കൊണ്ടിരിയ്ക്കുന്ന 'മനശ്ശാസ്ത്രപരമായ യുദ്ധ' ത്തിന്റെ ഭാഗം കൂടിയാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്നും ഇറാന്‍ പറയുന്നു.

അമേരിയ്ക്കയിലെ പ്രശസ്തനായ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ സെയ്മോര്‍ ഹെര്‍ഷ് ന്യൂയോര്‍ക്കര്‍ മാസികയില്‍ ഈ പദ്ധതി വ്യക്തമാക്കിക്കൊണ്ട് ലേഖനം എഴുതിയിരുന്നു. ബങ്കര്‍ബസ്റര്‍ അണുബോംബുപയോഗിച്ച് ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാനാണ് അമേരിക്കന്‍ പദ്ധതിയെന്നാണ് 'ന്യൂയോര്‍ക്കര്‍' റിപ്പോര്‍ട്ട് ചെയ്തത്.

ഇറാനിലെ ഏതൊക്കെ സ്ഥലങ്ങളിലാണ് വ്യോമാക്രമണം നടത്തേണ്ടതെന്ന കാര്യം പെന്റഗണിലെയും സി.ഐ.എയിലെയും ആസൂത്രണ വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രമായ നാതാന്‍സും യുറേനിയം പരിവര്‍ത്തനംചെയ്യുന്ന കേന്ദ്രമായ ഇസ്ഫാഹാനുമാണ്‍ആക്രമണലക്ഷ്യങ്ങളായി പരിഗണിക്കുന്നതെന്ന് 'വാഷിങ്ങ്ടണ്‍ പോസ്റ്' പറയുന്നു. ബുഷ് ഭരണകൂടത്തിലെ ഉന്നതരെയും സ്വതന്ത്രവിദഗ്ധരെയും ഉദ്ധരിച്ചുള്ളതാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ആക്രമണം ഉടന്‍ ഉണ്ടാവില്ലെങ്കിലും ആണവപരിപാടി ഉപേക്ഷിക്കേണ്ടതിന്റെ ഗൗരവം ഇറാനെ ബോധ്യപ്പെടുത്താനായി വ്യോമാക്രമണം വേണമെന്ന കാര്യം ബുഷ് ഭരണകൂടത്തിലെ ഉന്നതര്‍ പരിഗണിക്കുന്നതായി 'വാഷിങ്ങ്ടണ്‍ പോസ്റ്' പത്രവും പറയുന്നു.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India