clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

ഇറാഖില്‍ ആക്രമണങ്ങളില്‍ 31 മരണം
തിങ്കള്‍, ഏപ്രില്‍ 17, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
ഇറാഖ് ആക്രമണം
ബാഗ്ദാദ്: ഇറാഖില്‍ വ്യാപകമായുണ്ടായ ആക്രമണങ്ങളില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ഏറെപ്പേര്‍ക്ക് പരിക്കേറ്റു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പാര്‍ലമെന്ററി സമ്മേളനം നീട്ടിവെച്ചതിനുപിന്നാലെയാണ് രാജ്യത്ത് വ്യാപകമായി അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

അടുത്ത പാര്‍ലമെന്ററി സമ്മേളനത്തിയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഒരാഴ്ചക്കുള്ളില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് ഔദ്യോഗി ക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കാര്‍ബോംബുസ്ഫോടനങ്ങളിലും യുഎസ് സൈനികരുമായുള്ള ഏറ്റുമുട്ടലുകളിലുമായാണ് മിക്കവരുിം കൊല്ലപ്പെട്ടതെന്ന് ഇറാഖ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മരിച്ചവരില്‍ ചിലരെല്ലാം തട്ടിക്കൊണ്ടുപോകപ്പെട്ടവരോ തീവ്രവാദികളോ ആണെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. വടക്കികിഴക്കന്‍ ബാഗ്ദാദില്‍ ഒരി മിനിബസ്സിനുനേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മുഹമ്മദിയ നഗരത്തിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് . ഇതില്‍ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാലുപേര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മറ്റൊരു സ്ഫോടനം നടന്നത് ബാഗ്ദാദിലെ ഒുരു പള്ളിക്കു സമീപമാണ്.

യൂസഫിയയിലെ ഒരു വീടാക്രമിച്ച യുഎസ് സേന തീവ്രവാദികളെന്നു കരുതി ആറുപേരെ പിടികൂടി മണിക്കൂറുകള്‍ക്കുശേഷമാണ് ബോംബു സ്ഫോടനം നടന്നത്.തീവ്രവാദികളെന്നു കരുതപ്പെടുന്ന ഏഴുപേരെ വിവിധ സംഭവങ്ങളിലായി യു എസ് സംയുക്തസേന കൊലപ്പെടുത്തിയിട്ടുണ്ട്. നിരോധിക്കപ്പെട്ട ബാത്ത് പാര്‍ട്ടിയിലെ 350ഓളം വരുന്ന പഴയ അംഗങ്ങളെ യു എസ് സേന പിടികൂടിയിട്ടുണ്ട്.

സുരക്ഷാ സംവിധാനങ്ങള്‍ തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന ബാത്ത പാര്‍ട്ടി അംഗങ്ങളെ ഇറാഖിലെ എല്ലാ മതവിഭാഗക്കാരും ആത്മീയനേതാക്കളും കുറ്റപ്പെടുത്തിയിട്ടുണ്ട്.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India