കാഠ്മണ്ഡു: രാജവിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് നേപ്പാളില്‍ അഞ്ചാം ദിവസവും കര്‍ഫ്യൂ തുടരുന്നു. രാജാവ് പൂര്‍ണമായും അധികാരം ഉപേക്ഷിക്കുകയും രാജ്യത്ത് ജനാധിപത്യം നടപ്പിലാക്കുകയും വേണമെന്ന ആവശ്യവുമായാണ് കഴിഞ്ഞ ദിവസവും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
ശനിയാഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരക്കണക്കിന് അളുകള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഞായറാഴ്ചയും രാവിലെ ഒമ്പത് മുതല്‍ 11മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാജ്യവ്യാപകമായി നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെ നേപ്പാള്‍ പൊലീസ് റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചിരുന്നു.