clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

മാവോയിസ്റുകളെ വിടാമെന്ന് നേപ്പാള്‍
വ്യാഴം, മേയ്‌ 4, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
നേപ്പാള്‍ കൂട്ടക്കൊല
കാഠ്മണ്ഡു: മാവോയിസ്റുകള്‍ സമാധാന ചര്‍ച്ചക്കു തയ്യാറാവുകയാണെങ്കില്‍ തടവില്‍ക്കഴിയുന്ന അവരുടെ നേതാക്കളെ സ്വതന്ത്രരാക്കുമെന്ന് നേപ്പാളിലെ പുതിയ ഭരണകൂടം വ്യക്തമാക്കി.

മാവോയിസ്റുകളുമായി വെടിനിര്‍ത്തല്‍പ്രഖ്യാപിച്ചതിനു പിന്നാലെ നേപ്പാളിലെ ഇടക്കാല ഭരണകൂടം മാവോയിസ്റുകള്‍ക്ക് ആയുധരഹിതമായ പൊതുസമ്മേളനങ്ങളും റാലികളും നടത്താനുള്ള അനുമതിയും നല്‍കി. ഈ സാഹചര്യത്തില്‍ അവര്‍ ചര്‍ച്ചക്കു തയ്യാറാകുമെന്ന് നേപ്പാള്‍ ഹൗസിംഗ് ആന്റ് ഫിസിക്കല്‍ പ്ലാനിംഗ് മന്ത്രി ഗോപാല്‍മന്‍ ശ്രേഷ്ഠ വിശ്വാസം പ്രകടിപ്പിച്ചു.

സര്‍ക്കാര്‍ സമാധാനചര്‍ച്ചക്കുവേണ്ട അന്തരീക്ഷമൊരുക്കിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട സൂചന മാവോനേതാക്കളില്‍നിന്നും ലഭിക്കുന്ന പക്ഷം അടുത്ത മന്ത്രിസഭായോഗത്തില്‍ ജയിലില്‍ക്കഴിയുന്ന നേതാക്കളെ സ്വതന്ത്രരാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും.

ഇന്ത്യയില്‍ തടവില്‍ക്കഴിയുന്ന മാവോനേതാക്കളെ സ്വതന്ത്രരാക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാറിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മാവോയിസ്റുകളുമായി ചര്‍ച്ച നടത്തുന്നതിന് ഒരു ഉന്നതതല പ്രതിനിധി സംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

എന്നാല്‍ നേപ്പാളില്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്നതിനായി ഒരു ദശകമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടുകയെന്നത് മാവോയിസ്റുകളെ സംബന്ധിച്ച് ആത്മഹത്യാ പരമാണെന്ന് മാവോനേതാവ് പ്രചണ്ഡ ബുധനാഴ്ച അഭിപ്രായപ്പെട്ടിരുന്നു.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India