ജയിലില്‍ക്കഴിയുന്ന മാവോയിസ്റുനേതാക്കളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് നേപ്പാള്‍ ആഭ്യന്തരമന്ത്രി കൃഷ്ണ സിതൗള പാര്‍ലമെന്റില്‍ അറിയിച്ചു. ലഭ്യമായ വിവരങ്ങളനുസരിച്ച് 700മാവോയിസ്റ്റുകളാണ് വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ ഇവരെ സ്വതന്ത്രരാക്കാന്‍ വ്യത്യസ്തമായ നിയമനടപടികള്‍ കൈക്കൊള്ളേണ്ടിവരും.
ഇതിനായി സര്‍ക്കാര്‍ അഭിഭാഷകരെ നിയോഗിച്ചിട്ടുണ്ട് . ചുമത്തപ്പെട്ട കേസിന്റെ അടിസ്ഥാനത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കം-മന്ത്രി പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് മാവോയിസ്റുനേതാവ് സമാധാനചര്‍ച്ചക്കു തയ്യാറാണെന്നറിയിച്ചത്. അതിനുശേഷം തടവിലുള്ളവരെ സ്വതന്ത്രരാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മാവോയിസ്റുകള്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു.