കാണ്ഠഹാര്‍: അഫ്ഗാനിസ്താനിലെ കാണ്ഠഹാറിനടുത്തുണ്ടായ ഒരേറ്റുമുട്ടലില്‍ 11 താലിബാന്‍ പ്രവര്‍ത്തകരും 5 പോലീസുകാരും കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
പഞ്ച്വായി ജില്ലിയില്‍ ഞായറാഴ്ചരാത്രിയാണ് പോലീസും താലിബാന്‍ അംഗങ്ങളും തമ്മിലേറ്റുമുട്ടിയത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട താലിബാന്‍കാര്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ ഏഴുപൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാണ്ഠഹാറിലെ വിദേശസൈനികര്‍ക്കും തദ്ദേശ സുരക്ഷാ സേനക്കുമെതിരെയുള്ള താലിബാന്‍ ആക്രമണം ഈ വര്‍ഷംവും തുടരുകയാണ്.