ബാഗ്ദാദ്: ശനിയാഴ്ച ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി നൗറി മാലിക്കിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭക്ക് അംഗീകാരം നല്‍കുന്നതിനായി പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ ബാഗ്ദാദിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പട്ടു. 36പേര്‍ക്ക് പരിക്കേറ്റു.
ബാഗ്ദാദിലെ ഷിയാ മേഖലയായ സദര്‍ നഗരത്തില്‍ രാവിലെ 6.30നാണ് സ്ഫോടനമുണ്ടായത്. ഒരു ഫുഡ് സ്റാന്റിനു സമീപം ദിവസക്കൂലിക്കായുള്ള ജോലിക്കായി തൊഴിലാളികള്‍ കൂട്ടം കൂടി നില്‍ക്കുമ്പോഴാണ് സ്ഫോടനം നടന്നത്.