ദുബായ്: സപ്തംബര്‍ 11 ആക്രമണത്തിന് ഉത്തരവാദി താനാണെന്ന് അല്‍ ഖെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍. സപ്തംബര്‍ 11ന് യുഎസില്‍ ആക്രമണം നടത്തിയ 19 പേരെ നിയോഗിച്ചത് താനാണെന്നും ലാദന്‍ വ്യക്തമാക്കി.
സപ്തംബര്‍ 11 ആക്രമണത്തിന്റെ പേരില്‍ യുഎസ് കോടതിയില്‍ നിയമ നടപടി നേരിടുന്ന സകറിയാസ് മുസോയിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും ലാദന്‍ പറഞ്ഞു. അല്‍ കെയ്ദയുടെ ഒരു വെബ് സൈറ്റ് പുറത്തുവിട്ട ഓഡിയോ ടേപ്പിലാണ് ലാദന്‍ ഇങ്ങനെ പറയുന്നത്.
മെയ് നാലിന് മുസോയിയെ യുഎസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഫ്രഞ്ച് പൗരനായ മുസോയി ഗൂഢാലോചനയുടെ ഭാഗമായതിന് കോടതി മുമ്പാകെ മാപ്പപേക്ഷിച്ചിരുന്നു.