ബാഗ്ദാദ്: ബാഗ്ദാദില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ രണ്ടു ബോംബു സ്ഫോടനങ്ങളിലായി ആറ് പേര്‍ കൊല്ലപ്പെട്ടു. 56 പേര്‍ക്ക് പരിക്കേറ്റു.
സെന്‍ട്രല്‍ ബാഗ്ദാദിലെ അല്‍ ഗാസില മാര്‍ക്കറ്റിലാണ് രണ്ടു സ്ഫോടനങ്ങളും നടന്നത്. രാവിലെ 8.35 നാണ് ആദ്യ സ്ഫോടനം നടന്നത്. ഇതില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.
പിന്നീട് 8.50ന് നടന്ന അടുത്ത സ്ഫോടനത്തില്‍ രണ്ടുപേരും കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയായിതിനാല്‍ മാര്‍ക്കറ്റില്‍ നല്ല തിരക്കുണ്ടായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബാഗിലൊളിപ്പിച്ചുവച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത്.