clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത

പ്രമുഖ അല്‍ ഖായിദ നേതാവ് കൊല്ലപ്പെട്ടു
വ്യാഴം, ജൂണ്‍ 8, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ബന്ധപ്പെട്ട വാര്‍ത്തകള്‍
ഇറാഖ് ആക്രമണം
ബാഗ്ദാദ്: അല്‍ ഖായിദ നേതാവ് അബു മുസാബ് അല്‍ സര്‍ഖാവി കൊല്ലപ്പെട്ടതായി ഇറാഖ് പ്രധാനമന്ത്രി നൗറി മിലികി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സുന്നി വിഭാഗത്തിന്റെ തലവനായിരുന്ന സര്‍ഖാവി ബഖ്യാപയിലുണ്ടായ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇറാഖിലെ യുഎസ് സൈനിക കമാന്‍ഡര്‍ ജോര്‍ജ് കേസിയും സര്‍ഖാവിയുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

മൃതദേഹം ഇയാളുടേതുതന്നെയാണെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ ഫോറന്‍സിക് പരീശോധനകള്‍ക്ക് വിധേയമാക്കും. ഒസാമ ബിന്‍ ലാദനും മുല്ലാ ഒമറും കഴിഞ്ഞാല്‍ അല്‍ ഖായിദയിലെ പ്രമുഖനായ നേതാവാണ് സര്‍ഖാവി.

അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള പിടികിട്ടാപ്പുള്ളികളില്‍ പ്രധാനിയാണ് ജോര്‍ദാന്‍ കാരനായ സര്‍ഖാവി. ഇയാളുടെ തലയ്ക്ക് അമേരിക്ക രണ്ടു കോടി അമ്പതുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

അമേരിക്കന്‍ സൈന്യത്തിനെതിരെ ഒളിപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള സര്‍ഖാവി 1980കളില്‍ അഫ്ഗാനിസ്ഥാനില്‍ റഷ്യന്‍ സൈന്യത്തിനെതിരെയാണ് തന്റെ പോരാട്ടം ആരംഭിച്ചത്.

2005 നവംബറില്‍ നടന്ന അമ്മാന്‍ ചാവേറാക്രമണത്തിനുപിന്നലും സര്‍ഖാവിയായിരുന്നു. നിരവധി തവണ അമേരിക്കയ്ക്ക് നേരെ ഭീഷണി മുഴക്കിക്കൊണ്ട് സര്‍ഖാവി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India