ലഖ്നൊ: യു എസ് ആക്രമണത്തെത്തുടര്‍ന്ന് ഒരാഴ്ചമുമ്പ് ഇറാഖില്‍ കൊല്ലപ്പെട്ട അല്‍-ഖ്വായിദ നേതാവ് അബു മുസാബ് അല്‍ സര്‍ഖാവി ലക്നൗ സ്വദേശിയാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തര്‍ പ്രദേശ് ചീഫ് സെക്രട്ടറി എന്‍.സി ബാജ്പേയി ഉത്തരവിട്ടു.
അമ സര്‍ഖാവി എന്ന പേരാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും തൊഴില്‍രഹിതര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനാണെന്ന് രേഖയിലുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
വേണ്ടത്ര സൂക്ഷമ പരിശോധന നടത്താതെയും കീഴ് വഴക്കങ്ങള്‍ ലംഘിച്ചുമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നതെന്നാണ് ആരോപണം.
ഈ വീഴ്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ജില്ലാ അധികൃതരോടും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.