| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
ഇതിനെത്തുടര്‍ന്ന് ജസ്റിസ്മാരായ ജെ.ബി കോശി, എ.കെ ബഷീര്‍ , കെ.പി ബാലകൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ബഞ്ച് കേസ് ആഗസ്ത് 28ലേയ്ക്ക് നീട്ടിവെയ്കുകയും അന്നേദിവസം ഹാജരാകാന്‍ അബ്ദുള്ളയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കാസര്‍കോഡ് ജില്ലയിലെ വ്യാപാരി വ്യവസായി സമിതിയാണ് അബ്ദുള്ളക്കെതിരെ കോടതിയില്‍ പരാതി നല്‍കിയത്. പൊതുസ്ഥലങ്ങളില്‍ പ്രകടനങ്ങളോ റാലികളോ നടത്തുന്നതു സംബന്ധിച്ച ഹൈക്കോടതി വിധി ലംഘിച്ചുവെന്നതാണ് ഹര്‍ജിയില്‍ അബ്ദുള്ളക്കെതിരെയുള്ള ആരോപണം. എന്നാല്‍ പരാതിക്കാര്‍ ആരോപിക്കുന്നതുപോലെ താന്‍ ഹൈക്കോടതി വിധി ലംഘിച്ചിട്ടില്ലെന്ന് അബ്ദുള്ള കോടതിയില്‍ അറിയിച്ചു. 2001ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തുനിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി അബ്ദുള്ള തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ പൊതുസ്ഥലത്ത് നടത്തിയ ആഹ്ലാദ പ്രകടനം അക്രമാസക്തമായി എന്നാണ് വ്യാപാരി വ്യവസായി സമിതിയുടെ ആരോപണം.
|
||||||||||||||||||||||||||||
|