| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
നഗരപരിധിക്കുള്ളില്‍പ്പോലും കാര്യക്ഷമമായി രീതിയില്‍ കുടിവെള്ളം വിതരണം നടത്താന്‍ വാട്ടര്‍ അതോറിറ്റിക്കു കഴിയുന്നില്ല. സാമ്പത്തിക പ്രശ്നമാണ് ശുദ്ധജലവിതരണം നടത്തുന്നതിന് ഒരു പരിധിവരെ തടസ്സമാകുന്നതെന്ന് അതോറിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്. വിതരണ സംവിധാനത്തിലെ അപാകതകളും കാര്യക്ഷമമായ വിതരണ സംവിധാനത്തിന് വിഘാതമാകുന്നുണ്ടെന്നും കോടതി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് വാട്ടര്‍ അതോറിറ്റിയുടെ കുത്തക വിതരണാവകാശത്തോടൊപ്പം സ്വകാര്യ ഏജന്‍സികള്‍ക്കുകൂടി കുടിവെള്ള വിതരണത്തിന് അനുവാദം കൊടുക്കുന്ന കാര്യത്തില്‍ ജസ്റിസ് എം. രാമചന്ദ്രന്‍ സര്‍ക്കാര്‍ നിലപാട് ആരാഞ്ഞത്. സര്‍ക്കാറിന്റെ തീരുമാനം ഒരാഴ്ചയ്ക്കകം അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് ഈ മാസം മുപ്പതിന് വീണ്ടും പരിഗണിക്കും. ചേരനല്ലൂര്‍ പഞ്ചായത്തില്‍ ഗാര്‍ഗികാവശ്യത്തിനുള്ള കുടിവെള്ള കണക്ഷന് സ്പെഷല്‍ ഓര്‍ഡര്‍ കൊടുത്തിട്ടും അതോറിറ്റി നിസംഗത കാണിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്തിലെ താമസക്കാരനായ എം.പി പോള്‍ ലോകായുക്തയ്ക്ക് പരാതി നല്‍കിയിരുന്നു. പരാതി പരിഗണിച്ച് അതോറിറ്റി അസിസ്റന്റ് എന്‍ജിനീയര്‍ നേരിട്ട് ഹാജരാകാന്‍ ലോകായുക്ത ഉത്തരവിട്ടിരുന്നു. ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി കണക്ഷന്‍ നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാന്‍ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി കുടിവെള്ളവിതരണത്തിന് സ്വകാര്യ ഏജന്‍സികള്‍ക്കുകൂടി അനുമതി നല്‍കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്.
|
||||||||||||||||||||||||||||
|