| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
യുഎസ് സ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി റിച്ചാര്‍ഡ് അര്‍മിതേജ് ആണ് ഈ ഭീഷണി മുഴക്കിയത്. പാകിസ്ഥാന്‍ ഇന്റലിജന്‍സിനാണ് ഈ സന്ദേശം ലഭിച്ചത്. ശിലായുഗത്തിലേക്ക് നയിക്കും വിധം പാകിസ്ഥാനെ ബോംബിട്ടു തകര്‍ക്കുമെന്ന അര്‍മിതേജിന്റെ ഭീഷണി വന്നതോടെ രാജ്യത്തിന്റെ താത്പര്യവും സുരക്ഷയും കണക്കിലെടുത്ത് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരുമായുള്ള ബന്ധവും സര്‍ക്കാരിനുള്ള പിന്തുണയും അവസാനിപ്പിക്കുകയായിരുന്നുവെന്ന് മുഷറഫ് പറഞ്ഞു. ലണ്ടനിലെ ദി ടൈംസ് ആണ് മുഷറഫിന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്. ഒസാമ ബിന്‍ ലാദന്‍ ഒളിവില്‍ കഴിയുന്നത് പാകിസ്ഥാനില്‍ തന്നെയാണെന്ന് തെളിഞ്ഞാല്‍ പാകിസ്ഥാനിലേക്ക് സൈന്യത്തെ അയക്കാന്‍ മടിക്കില്ലെന്ന യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് മുഷാറഫിന്റെ ഈ വെളിപ്പെടുത്തല്‍.
|
||||||||||||||||||||||||||||
|