clear
clear
clear
clear
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    സൈറ്റ്മാപ്
    Font Help
 


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » ലോകം » പൂര്‍ണവാര്‍ത്ത
സദ്ദാം ഹുസൈനെ തൂക്കിക്കൊല്ലാന്‍ വിധിച്ചു
ഞായര്‍, നവംബര്‍ 5, 2006, 5:30 [IST]
ബാഗ്ദാദ്: ഇറാഖിന്റെ മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ ബാഗ്ദാദിലെ വിചാരണ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു. സദ്ദാമിന്റെ അര്‍ദ്ധസഹോദരന്‍ ബര്‍സാന്‍ ഇബ്രാഹിമിനും വധശിക്ഷ വിധിച്ചിട്ടുണ്ട്.

ഷിയാകളെ കൂട്ടക്കൊല ചെയ്തതില്‍ സദ്ദാം കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തി. 1982ല്‍ ദുജയ്ല്‍ പട്ടണത്തില്‍ സദ്ദാമിനെതിരെ നടന്ന വധശ്രമത്തിനു ശേഷം 148 ഷിയാകളെ കൂട്ടക്കൊല ചെയ്തതില്‍ സദ്ദാമും മറ്റ് ഏഴ് പ്രതികളും കുറ്റക്കാരാണെന്നാണ് വിചാരണ കോടതിയുടെ വിധി.

എപ്പോഴത്തേതുമെന്ന പോലെ കൂസലില്ലാതെയാണ് സദ്ദാം കോടതി വിധിയെ നേരിട്ടത്. സദ്ദാം ഹുസൈന്‍ ഒരു സൈനികനാണെന്ന് ഓര്‍ക്കണമെന്നും സാധാരണ കുറ്റവാളിയെ പോലെ തൂക്കിക്കൊല്ലുന്നതിന് പകരം സൈനികര്‍ തന്നെ വെടിവച്ചു കൊല്ലുന്നതിലൂടെ വധശിക്ഷ നടപ്പാക്കണമെന്നും സദ്ദാം ആവശ്യപ്പെട്ടു.

വിധിയെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് ബാഗ്ദാദിലും മറ്റും ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്ന് വര്‍ഷം മുമ്പാണ് അമേരിക്കന്‍ സൈനികര്‍ ഒളിസങ്കേതത്തില്‍ നിന്നും സദ്ദാമിനെ പിടികൂടിയത്.

 User Comments
[ Post Comments ]
ചലച്ചിത്രം

വാര്‍ത്ത

അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India