clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

സദ്ദാമിനെതിരായ വിധി അസംബന്ധം: പ്രകാശ് കാരാട്ട്
തിങ്കള്‍, നവംബര്‍ 6, 2006  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

തിരുവന്തപുരം: മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ വധശിക്ഷയ്ക്കു വിധേയനാക്കാനുള്ള കോടതി വിധി അസംബന്ധമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.

വിധിയ്ക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങളുയരുമെന്നും യുപിഎ സര്‍ക്കാര്‍ വിധിയെ അപലപിക്കുകയും അവഗണിക്കുകയും വേണമെന്നും കാരാട്ട് പറഞ്ഞു. അന്താരാഷ്ട്രവേദികളില്‍ ഇതുസംബന്ധിച്ച് ഇന്ത്യയുടെ നിലപാടും പ്രതിഷേധവും വ്യക്തമാക്കണം.

വിധിയ്ക്കെതിരായ രാജ്യാന്തര സമ്മര്‍ദ്ദത്തിന് ഇന്ത്യമുന്‍കയ്യെടുക്കണമെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തേ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായി തീരുമാനിക്കപ്പെട്ടതാണ് ഈ വിധി. അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് നീതിന്യായ വ്യവസ്ഥയെ അട്ടിമറിച്ചുവെന്നാണ് ഈ വിധി തെളിയിക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇറാഖിലെ കമ്മ്യൂണിസ്റ് പാര്‍ട്ടി വിധിയെ സ്വാഗതം ചെയ്ത നടപടി ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ ചെയ്യുന്നവരെ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ഭാഗമായി കരുതാനാകില്ലെന്നായിരുന്നു കാരാട്ടിന്റെ പ്രതികരണം.

സദ്ദാമിന്റെ വധശിക്ഷയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങള്‍ക്കും അദ്ദേഹം ആഹ്വാനം നല്‍കി.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India