ബാഗ്ദാദ്: മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെ 36 മണിക്കൂറിനുള്ളില്‍ തൂക്കിക്കൊല്ലുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ച തന്നെ വധശിക്ഷ നടപ്പാക്കിയേക്കും.
വധശിക്ഷ നടപ്പാക്കുന്നതിനായി സദ്ദാം ഹുസൈനെ യുഎസ് സൈനികര്‍ ഇറാഖി കസ്റഡിയിലേക്ക് കൈമാറിയിട്ടുണ്ട്.
ഒരു മാസത്തിനുള്ളില്‍ സദ്ദാമിന്റെ വധശിക്ഷ നടപ്പാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ നിര്‍ദേശത്തില്‍ നിന്നും പിന്‍മാറിയ ഇറാഖി ഉദ്യോഗസ്ഥര്‍ വധശിക്ഷ നടപ്പാക്കുന്നത് വേഗത്തിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.