clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

ചീഫ് ജസ്റിസ് വി.കെ ബാലി ചൊവ്വാഴ്ച സ്ഥാനമൊഴിയും
  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റിസ് വി.കെ ബാലി ചൊവ്വാഴ്ച സര്‍വ്വീസില്‍ നിന്നും വിരമിയ്ക്കും. ചൊവ്വാഴ്ച വൈകീട്ട് ഫുള്‍കോര്‍ട്ട് റഫറന്‍സിലൂടെ ഇദ്ദേഹത്തിന് യാത്രയയപ്പുനല്‍കും.

2006 ജനുവരി 22നാണ് കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റിസായി ഇദ്ദേഹം സ്ഥാനമേറ്റത്. ഇതിനുമുമ്പ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ജഡ്ജിയായും രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ചീഫ് ജസ്റിസായും ബാലി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1945ല്‍ ജനിച്ച ബാലി പഞ്ചാബ് സര്‍വ്വകലാശാലയില്‍ നിന്നാണ് നിയമത്തില്‍ ബിരുദം നേടിയത്.

വിരമിക്കുന്നതോടെ പത്രപ്രവര്‍ത്തകവേജ് ബോര്‍ഡിന്റെ ചെയര്‍മാനായി ഇദ്ദേഹത്തിന്റെ പേര് പരിഗണനയിലുണ്ട്. വിവാദമായ നിരവധികേസുകളില്‍ ഇദ്ദേഹം വിധി പുറപ്പെടുവിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കൊക്കക്കോള നിരോധനം, സ്വാശ്രയ കോളജ് പ്രശ്നം, എസ്എന്‍സി ലാവലിന്‍കേസ് , ദേവസ്വം അഴിമതി എന്നിവയില്‍ ഇദ്ദേഹം ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് കൊണ്ടുവന്ന തീരുമാനങ്ങള്‍ ശ്രദ്ധേയിമായിരുന്നു.

കേരള ഹൈക്കോടതി കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ റക്കോര്‍ഡ് വേഗതയിലെത്തിയത് ഇദ്ദേഹം ചീഫ് ജസ്റിസീയിരുന്നപ്പോഴാണ്. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തില്‍ 2006ല്‍ 15827 കുറവുണ്ടായി എന്നതാണ് എടുത്തുപറയത്തക്കനേട്ടം. കേസുകള്‍ തീര്‍പ്പാക്കുന്നതിനായി കോടതിയില്‍ ദിവസവും അദാലത്ത് ആരംഭിച്ചതും അദ്ദേഹമാണ്.

ബാലി സ്ഥാനമൊഴിയുന്നതോടെ സീനിയര്‍ ജഡ്ജിയായ ജസ്റിസ് ആര്‍. രാധാകൃഷ്ണന്‍ ആക്ടിംഗ് ജഡ്ജിയാകും. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പിന്നീടുണ്ടാകും.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India