clear
clear
clear
clear
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    സൈറ്റ്മാപ്
    Font Help
 


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
പരിയാരം മെഡി.കോളജ് ഭരണസമിതി പിരിച്ചുവിട്ട നടപടി കോടതി റദ്ദാക്കി
വ്യാഴം, ജനുവരി 25, 2007, 5:30 [IST]
കൊച്ചി: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഭരണ സമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി.

മുന്‍ മന്ത്രി എം.വി രാഘവന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി പുന:സ്ഥാപിയ്ക്കണമെന്ന് കോടതി വിധിയില്‍ നിര്‍ദ്ദേശം നല്‍കി.

2007 ഡിസംബര്‍ 22നാണ് കോറം ഇല്ലെന്ന കാരണത്താല്‍ ഭരണസമിതി പിരിച്ചുവിട്ടതായി സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ കോറം ഇല്ലെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളിക്കളയുകയാണുണ്ടായത്.

ഭരണ സമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് കാണിച്ച് എം. വി രാഘവന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റിസ് ജെ.എം ജയിംസാണ് വിധി പുറപ്പെടുവിച്ചത്. വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അഡ്വക്കറ്റ് ജനറല്‍ അറിയിച്ചു.

സമിതിയുടെ പരമാവധി അംഗത്വം 25ആക്കിയ നിയമവലി 2005മെയ് 10 ന് നിലവില്‍ വന്നെങ്കിലും അപ്രകാരം സമതി പുന:സംഘടിപ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രജിസ്ട്രാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍പ്പോലും സമിതിയിലെ അംഗങ്ങളുടെ ആകെയുള്ള എണ്ണം ഇരുപതാണെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കോറത്തിന് ആവശ്യം 11പേര്‍ മാത്രമാണെന്ന് കോടതി വ്യക്തമാക്കി.

സമിതിയില്‍ ആകെ 20 അംഗങ്ങള്‍ ഉണ്ടായിരുന്നതില്‍ ആറു സര്‍ക്കാര്‍ നോമിനികളെ പിന്‍വലിയ്ക്കുകയും മൂന്നുപേരെ അയോഗ്യരാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഭരണസമിതിയില്‍ അംഗങ്ങളുടെ എണ്ണം 11ആയി കുറഞ്ഞത്.ഭരണ സമിതി പിരിച്ചുവിടുന്ന രജിസ്ട്രാറുടെ ഉത്തരവില്‍ 11അംഗങ്ങള്‍ നിലവിലുള്ളതായി അംഗീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ തര്‍ക്കിമില്ലെന്നും കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍ പിരിച്ചുവിടല്‍ നടപടി നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.

പരിയാരം സഹകരണ കോളജ് ഭരണ സമിതി 1995ലാണ് നിലവില്‍വന്നത്. പിന്നീട് ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തെങ്കിലും 2001ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ എം.വി രാഘവനെ ചെയര്‍മാനാക്കി ഭരണസമിതി നിലവില്‍വന്നു.

 User Comments
[ Post Comments ]
ചലച്ചിത്രം

വാര്‍ത്ത

അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India