clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

പാലൊളിക്കെതിരെ കോടതിയലക്ഷ്യക്കേസ്
വ്യാഴം, ഫെബ്രുവരി 8, 2007  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

തിരുവനന്തപുരം: മന്ത്രി പാലൊളി മുഹമ്മദുകുട്ടിക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യക്കേസെടുത്തു. ഹൈക്കോടതിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മന്ത്രിക്കും ഏതാനും പത്രാധിപന്‍മാര്‍ക്കുമെതിരെയാണ് കേസ്.

കലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയന്റെ വാര്‍ഷിക സമ്മേളനത്തില്‍ മന്ത്രി നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. കോടതി വിധികളെ നോട്ട്ക്കെട്ടുകളുമായി ബന്ധപ്പെടുത്തി മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്. ഹൈക്കോടതി രജിസ്ട്രാര്‍ എസ്.എസ്.സതീശ്ചന്ദ്രന്‍ മന്ത്രിയുടെ പ്രസംഗത്തിന്റെ പത്രവാര്‍ത്തയും ടിവി ചാനലിന്റെ ടേപ്പും പരിശോധിച്ച ശേഷം നടപടിക്ക് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റിസിന്റെ അനുമതി തേടുകയായിരുന്നു.

ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ്.രാധാകൃഷ്ണന്‍, ജസ്റിസ് എം.എന്‍.കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യാഴാഴ്ച കേസ് പരിഗണിക്കും.

ഇതിന് മുമ്പ് ഒരു മന്ത്രിക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് നടപടിയെടുത്തത് ഒരു തവണ മാത്രമാണ്. മുഖ്യമന്ത്രിയായിരിക്കെ കോടതിക്കെതിരെ പരാമര്‍ശം നടത്തിയതിന് ഇ.എം.എസ് നമ്പൂതിരിപ്പടിനാണ് സമാനമായ നടപടി നേരിടേണ്ടി വരുന്നത്.

അതിനിടെ ക്രിമിനല്‍ കോടതിയലക്ഷ്യത്തിനുള്ള അനുമതി ഹര്‍ജിയില്‍ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് കെ.കെ.രാഗേഷ്, സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടു. മാവേലിക്കര ഭരണിക്കാവ് പുത്തന്‍പറമ്പില്‍ ജോണ്‍സണ്‍ എബ്രഹാം നല്‍കിയ ഹര്‍ജിയിലാണ് ഈ നടപടി.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India