clear
clear
clear
clear
clear
 ബുക്ക്‌മാര്‍ക്ക്‌സ്‌
    വാര്‍ത്ത
    ചലച്ചിത്രം
    ഗ്യാലറി
    ഫീച്ചര്
    വാര്‍ത്താശേഖരം
    സൈറ്റ്മാപ്
    Font Help
 


 കേരളവാര്‍ത്ത
 Square   ഇന്ത്യ
 Square   ലോകം
 Square   വാണിജ്യം
 Square   കായികം
മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത
കോടതിയലക്ഷ്യം: യുവനേതാക്കള്‍ക്കെതിരായ ഹര്‍ജി തള്ളി
ചൊവ്വ, ഫെബ്രുവരി 20, 2007, 5:30 [IST]
കൊച്ചി: സ്വാശ്രയ കേസ് വിധിയുമായി ബന്ധപ്പെട്ട് മുന്‍ ഹൈക്കോടതി ചീപ് ജസ്റിസ് വി.കെ ബാലിയ്ക്കെതിരെ സമരം നടത്തിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യക്കേസ് രജിസ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

സ്വാശ്രയ കോളജ് വിധിയില്‍ പ്രതിഷേധിച്ച് ജസ്റിസ് ബാലിയെ പ്രതീകാത്മകമായി നാടുകടത്തിക്കൊണ്ട് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയ എസ്എഫ്ഐ പ്രസിഡന്റ് സിന്ധു ജോയി, ഡിവൈഎഫ്ഐ നേതാവ് ശിവരാമകൃഷ്ണന്‍, മറ്റ് 10 പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിയ്ക്കപ്പെട്ടിരുന്നത്.

ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ് രാധാകൃഷ്ണന്‍, ജസ്റിസ് ആന്റണി ഡൊമിനിക് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒണ്‍ എര്‍ത്ത്, ഒണ്‍ ലൈഫ് എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.

ഇതേ ഹര്‍ജി മുമ്പ് പരിഗണിച്ചപ്പോള്‍ കോടതി വിധികള്‍ക്കെതിരെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. മാത്രമല്ല രാഷ്ട്രപതിയ്ക്കെതിരെ പോലും വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളില്‍ കോടതി പ്രതികരിയ്ക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 User Comments
[ Post Comments ]
ചലച്ചിത്രം

വാര്‍ത്ത

അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India