തിരുവനന്തപുരം: സിപിഎം വിമത പ്രസിദ്ധീകരണമായ ജനശക്തിയില്‍ അപരനാമത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിന് സിപിഎം നേതാവ് ഐ.വി.ദാസിന്റെ മകനും ദേശാഭിമാനി കൊച്ചി യൂണിറ്റിലെ ചീഫ് സബ് എഡിറ്ററുമായ ഐ.വി.ബാബുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
ബാബുവിനെ ആറു മാസത്തേക്ക് സസ്പെന്റ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് പാര്‍ട്ടി കടുത്ത നടപടിക്ക് മുതിരുകയായിരുന്നു.
ജനശക്തിയുമായി സഹകരിച്ചതിന് ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് സബ് എഡിറ്റര്‍ കെ.എസ്.ഹരിഹരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.