കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്പോര്‍ട്സ് ബംബര്‍ ലോട്ടറിയുടെ സമ്മാനവിതരണം ഹൈക്കോടതി തടഞ്ഞുവെച്ചു.
നേരത്തേ പ്രഖ്യാപിച്ചതില്‍ നിന്നും വ്യത്യസ്തമായി സമ്മാനഘടന മാറ്റിയതു നിയമവിരുദ്ധമാണെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സമ്മാനവിതരണം നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടത്.
കുന്നംകുളം സ്വദേശി കെ.എസ് സുധീറും മറ്റു മൂന്നുപേരുമാണ് ഹര്‍ജി നല്‍കിയത്. ഇതുപ്രകാരം സംസ്ഥാന സര്‍ക്കാറിനും ലോട്ടറി ഡയറക്ടര്‍ക്കും കോടതി ബുധനാഴ്ച നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്