| |||||||||||||||
|
| കേരളവാര്‍ത്ത | ഇന്ത്യ | ലോകം | വാണിജ്യം | കായികം |
കൊച്ചി: തദ്ദേശസ്വയം വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്കെതിരേയുളള കോടതിയലക്ഷ്യ കേസ് മാര്‍ച്ച് അഞ്ചിലെക്കു മാറ്റി. വിവാദപ്രസംഗം നടത്തിയ മന്ത്രി കോടതിയലക്ഷ്യക്കുറ്റം ചെയ്തതായി സമ്മതിക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ കൂടുതല്‍ വാദത്തിനായി മാറ്റുകയായിരുന്നു.
പാലോളി സമര്‍പ്പിച്ച സത്യവാങ് മൂലത്തില്‍ നിന്നും അദേഹം കുറ്റം സമ്മതിക്കുന്നുണ്ടോ എന്നു വ്യക്തമായി പറയുന്നില്ലെന്നു പ്രാരംഭവാദം കേള്‍ക്കവേ ആക്ടിങ് ചീഫ് ജസ്റിസ് കെ.എസ് രാധാകൃഷ്ണനും ജസ്റിസ് എം.എന്‍ കൃഷ്ണനുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കുറ്റം സമ്മതിച്ച് മാപ്പേക്ഷിച്ചാലെ അപേക്ഷ പരിഗണിക്കാനാവൂ എന്നാണ് കോടതിയലക്ഷ്യം സംബന്ധിച്ച നിയമവ്യവസ്ഥ. കോടതിയലക്ഷ്യക്കുറ്റത്തിനാധാരം പാലോളി നടത്തിയ പ്രസംഗമാണ്. പ്രസംഗിച്ചതായി സമ്മതിക്കുന്നു എന്നാണ് മന്ത്രിക്കു വേണ്ടി ഹാജരായ മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ ദാമോദരന്‍ മറുപടി നല്‍കിയത്. മാപ്പപേക്ഷിക്കണമെന്നാണ് നിയമവ്യവസ്ഥയെന്നു കോടതി ചൂണ്ടിക്കാട്ടിയെങ്കിലും സത്യവാങ്മൂലത്തില്‍ പറഞ്ഞതിനപ്പുറത്തേക്ക് കടക്കാനാഗ്രഹമില്ലെന്നായിരുന്നു പാലോളിയുടെ മറുപടി. തുടര്‍ന്നാണ് കേസ് മാറ്റിയത്.
|
||||||||||||||||||||||||
|