കൊച്ചി: ഏഷ്യന്‍ വികസന ബാങ്കില്‍ നിന്നും വായ്പ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
അഞ്ചു നഗരസഭകളില്‍ സുസ്ഥിര നഗരവികസന പദ്ധതി നടപ്പാക്കുന്നതിനായി എഡിബിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച വായ്പാ കരാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.
എഡിബി വിരുദ്ധ പ്രചാരണ സമിതി എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.