clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

എഡിബി കരാര്‍: സ്റേ ആവശ്യം കോടതി തള്ളി
വ്യാഴം, മാര്‍ച്ച്‌ 8, 2007  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

കൊച്ചി: നഗരസഭകളിലെ സുസ്ഥിര നഗരവികസന പദ്ധതി നടത്തിപ്പിനായി സംസ്ഥാനസര്‍ക്കാര്‍ ഒപ്പുവെച്ച എഡിബി കരാര്‍ സ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

ഈ ഘട്ടത്തില്‍ കോടതി ഇടപെടുന്നത് ഉചിതമാകില്ലെന്നാണ് കോടതി വിലയിരുത്തിയത്.

കരാര്‍ നിയമവിരുദ്ധമായി പ്രഖ്യാപിയ്ക്കണമെന്നാവശ്യപ്പെട്ട് എഡിബി വിരുദ്ധ പ്രചാരണ സമിതിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വായ്പാ കരാറില്‍ ഒപ്പുവെച്ചതെന്നും ഇത് മന്ത്രിസഭയ്ക്ക് ശരിവെയ്ക്കാനാവില്ലെന്നും സമിതിയ്ക്കുവേണ്ടി അഡ്വക്കറ്റ് ശിവന്‍ മഠത്തില്‍ വാദിച്ചു.

കരാര്‍ പ്രാബല്യത്തിലായിക്കഴിഞ്ഞെന്നും ഇതിന്മേല്‍ ഇടക്കാല ഉത്തരവുണ്ടായാല്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ബുധനാഴ്ച ഹര്‍ജി പരിഗണിയ്ക്കവേ അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. ഏറ്റവും കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിയ്ക്കുന്നത് എഡിബിയില്‍ നിന്നാണെന്നും അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കിയിരുന്നു.

എഡിബി കരാറിനെക്കുറിച്ചുള്ള ആക്ഷേപത്തില്‍ ഇനിയും വാദം തുടരുമെന്നും അന്തിമവിധി വാദം പൂര്‍ത്തിയായശേഷമായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India