clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » കേരളവാര്‍ത്ത » പൂര്‍ണവാര്‍ത്ത

കോടതിയലക്ഷ്യം: പാലൊളിയുടെ മാപ്പപേക്ഷ കോടതി തള്ളി
തിങ്കള്‍, ഏപ്രില്‍ 2, 2007  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ മാപ്പപേക്ഷ കോടതി തള്ളി.

മന്ത്രി കോടതി അലക്ഷ്യമാണ് നടത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് കോടതി അറിയിച്ചു.

മന്ത്രിയുടെ മാപ്പപേക്ഷ ആത്മാര്‍ത്ഥതയോടെയല്ലെന്നും അദ്ദേഹം മാപ്പുപറയേണ്ടത് ജനങ്ങളോടാണെന്നും കോടതി പറഞ്ഞു.

പ്രാഥമിക വാദം കേട്ടതിന് ശേഷമുള്ള വിധിയാണ് തിങ്കളാഴ്ച കോടതി അറിയിച്ചത്. നിതീന്യായ വ്യവസ്ഥയ്ക്ക് ആഴത്തിലുള്ള മുറിവേറ്റെന്ന് കോടതി പറഞ്ഞു. പാലൊളിയുടെ പ്രസ്താവന കോടതിയുടെ അന്തസിന് കോട്ടം വരുത്തി. ജുഡീഷ്യറിയെ അടച്ചാക്ഷേപിച്ചു. ജനങ്ങളുടെ ഇടയില്‍ കോടതിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം വന്നു- കോടതി വിശദീകരിച്ചു.

ഏപ്രില്‍ 11ന് കേസില്‍ കോടതി തുടര്‍വാദം കേള്‍ക്കും. ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ് രാധാകൃഷ്ണന്‍, എം.എന്‍ കൃഷ്ണന്‍ തുടങ്ങിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്.

നോട്ടുകെട്ടുകളുടെ ഭാരം നോക്കിയാണ് കോടതികള്‍ വിധിപറയുന്നതെന്ന വിവാദ പ്രസ്താവനയാണ കോടതി അലക്ഷ്യമായത്. ജനുവരി 30ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ യൂണിയന്‍ ഉദ്ഘാടനം നടത്തുന്നതിനിടെയാണ് മന്ത്രി പരാമര്‍ശം നടത്തിയത്.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India