clear
clear
clear
clear
clear
ബുക്ക്‌മാര്‍ക്ക്‌സ്‌  വാര്‍ത്ത  ചലച്ചിത്രം  ഗ്യാലറി  ഫീച്ചര്  വാര്‍ത്താശേഖരം  സൈറ്റ്മാപ്  Font Help
കേരളവാര്‍ത്ത Square ഇന്ത്യ Square ലോകം Square വാണിജ്യം Square കായികം
 മലയാളം » വാര്‍ത്ത » ഇന്ത്യ » പൂര്‍ണവാര്‍ത്ത

ജുഡീഷ്യല്‍ ആക്ടിവിസം അധികാര പരിധി മറികടക്കരുത്: പ്രധാനമന്ത്രി
ഞായര്‍, ഏപ്രില്‍ 8, 2007  
RSS   Twitter   ന്യൂസ്‌ ലെറ്റര്‍ കിട്ടാന്‍ thatsMalayalam Bookmarks thatsMalayalam RSS feed thatsMalayalam iGoogle gadgets FREE SMS Alerts

ദില്ലി: ജുഡീഷ്യല്‍ ആക്ടീവിസം അധികാര പരിധി മറികടക്കാതെയായിരിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്.

ജീഡീഷ്യറിയും എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതില്‍ ഒരു വിഭാഗവും മറ്റൊരു വിഭാഗത്തിന്റെ അധികാരത്തില്‍ കൈകടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പൊതു താല്പര്യ ഹര്‍ജികള്‍ രാഷ്ട്രീയ പകപോക്കലുകള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം- അദ്ദേഹം പറഞ്ഞു.

നീതി നിര്‍വ്വഹണരംഗത്ത് ഏര്‍പ്പെടുത്തുന്ന പരിഷ്കാരങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനായി ദില്ലിയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

നിയമസഭകളും പാര്‍ലമെന്റും പാസാക്കുന്ന നിയമങ്ങളെ സംരക്ഷിക്കേണ്ട ചുമതല കോടതികള്‍ക്കുണ്ടെന്ന് യോഗത്തില്‍ പങ്കുെടത്ത കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന മന്ത്രിമാര്‍, ചീഫ് ജസ്റിസുമാര്‍, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. സുപ്രിം കോടതി ചീഫ് ജസ്റിസ് കെ.ജി ബാലകൃഷ്ണന്‍, നിയമമന്ത്രി എച്ച്. ആര്‍ ഭരദ്വാജ് എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ദേശീയ ജുഡീഷ്യല്‍ കമ്മഷന്‍ രൂപീകരിയ്ക്കുന്നതിനെക്കുറിച്ചും അതിവേഗ നീതി നടത്തിപ്പിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.



 User Comments
[ Post Comments ]


ലാഭം നേടാന്‍
blank
ചലച്ചിത്രം
blank
blank
ചിത്രം ചിത്രം
blank
വാര്‍ത്ത
blank
അഭിപ്രായവോട്ട്

അഭയകേസിന്റെ വിശദാംശങ്ങള്‍ മാദ്ധ്യമങ്ങള്‍ നല്‍കുന്നത് ശരിയോ?
ശരിയല്ല
ജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ട്
അഭിപ്രായമില്ല
    

Results | Previous Results
blank
Recommended Links
     SMS Updates      Astrology      Chat      RSS      Online Shopping & Auctions      Jobs      Explore India