കൊച്ചി: പെപ്സി കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയ പുതുശ്ശേരി പഞ്ചായത്തിന്റ നടപടി കേരള ഹൈക്കോടതി റദ്ദാക്കി.
ഇതോടെ പുതുശ്ശേരിയില്‍ത്തന്നെ തുടരാന്‍ കമ്പനിയ്ക്ക് അനുമതിയായി. അമിതമായ അളവില്‍ ഭൂഗര്‍ഭ ജലം ഊറ്റുന്നുവെന്നാരോപിച്ചാണ് പഞ്ചായത്ത് കമ്പനിയുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയത്.
ഇത്തരത്തില്‍ നടപടിയെടുക്കാന്‍ പഞ്ചായത്തിന് അനുമതിയില്ലെന്ന് വധി പുറപ്പെടുവിച്ചുകൊണ്ട് കോടതി പറഞ്ഞു. വ്യവസായ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ പഞ്ചായത്തീരാജ് നിയമം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
പെപ്സി കമ്പനി അമിത ജലചൂഷണം നടത്തിയോയെന്ന് ഭൂജല അതോറിറ്റി പരിശോധിയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ആക്ടിംഗ് ചീഫ് ജസ്റിസ് കെ.എസ് രാധാകൃഷ്ണന്‍, ജസ്റിസ് എം.എന്‍ കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വധി പ്രസ്താവിച്ചത്.